Thursday, January 20

റാഫേൽ ഇടപാടിൽ നരേന്ദ്രമോദിയുടെ ഓഫീസ് ഇടപെട്ടു; തെളിവുകൾ പുറത്ത് വിട്ട് ദി ഹിന്ദു

റാഫേൽ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായി സമാന്തര ചര്‍ച്ച നടത്തിയെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തി പകർന്ന് തെളിവുകള്‍ പുറത്ത്. 2015 നവംബര്‍ 24ന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ്രതിരോധ സെക്രട്ടറി ജി. മോഹന്‍കുമാര്‍ നല്‍കിയ കത്താണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് കത്ത് പുറത്ത് വിട്ടത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് പ്രതിരോധമന്ത്രിക്ക് വകുപ്പ് സെക്രട്ടറി കത്ത് നല്‍കിയിരുന്നു.

മോഹന്‍കുമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്ന കത്താണ്‌ പുറത്തായി രിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയതായും ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കെതിരാണെന്നും വ്യക്തമാക്കുന്ന കത്തിൽ കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും ആവശ്യപ്പെടുന്നുണ്ട്.

The Defence Ministry's internal note dated November 24, 2015, in facsimile

കത്ത് പുറത്ത് വന്നതോടെ കേന്ദ്ര സർക്കാർ റാഫേൽ ഇടപാടിൽ സുപ്രീം കോടതി യിൽ ഉൾപ്പടെ കള്ളം പറയുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. പ്രതിരോധ മന്ത്രാലയമാണ് ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു 2018 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. സര്‍ക്കാരിന്റെ ഈ വാദത്തെ തള്ളുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

പ്രധാനമന്ത്രിയുടെ ഓഫീസ് റാഫേൽ ഇടപാടിൽ നേരിട്ട് ഇടപെട്ടുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് തക്കതായ തെളിവുകൾ ലഭ്യമായിരുന്നില്ല. ഇതാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Spread the love
Read Also  ട്രോളുകൾ മോദിയെ അപകീർത്തിപ്പെടുത്തുന്നു; പരാതിയുമായി ബിജെപി

Leave a Reply