Wednesday, January 19

ഹരീഷിന്റെ നോവലിനെതിരെ ഹിന്ദുത്വവാദികള്‍ വീണ്ടും: മാതൃഭൂമിക്ക് വക്കീല്‍ നോട്ടീസ്‌

എസ് ഹരീഷിന്റെ “മീശ” എന്ന നോവലിലെ ചില ഭാഗങ്ങള്‍ ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും  നോട്ടീസ് കിട്ടി രണ്ട് ദിവസത്തിനകം നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കാണിച്ച് മാതൃഭൂമിക്കെതിരെ വക്കീല്‍ നോട്ടീസ്. വിവാദ ലക്കം ഡല്‍ഹിയില്‍ പ്രചരിക്കുന്നതില്‍ നിന്നും പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ‘കടുത്ത’ ഹിന്ദു വിശ്വാസിയും ‘ഇന്ത്യയുടെ അഭിമാന പുത്രനുമായ’ ഡല്‍ഹി മലയാളി എന്‍ രാധാകൃഷ്ണന് വേണ്ടി സുപ്രീം കോടതി അഭിഭാഷകരായ ടോം ജോസഫ് ആന്റ് അസോസിയേറ്റ്‌സ് ആണ് നോട്ടിസ് അയച്ചിരിക്കുന്നത്.

നോവലിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അത് ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്നതാണെന്നും എന്നാല്‍ ഹിന്ദു സമുദായത്തിലെ മറ്റു ചില അംഗങ്ങള്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ മാപ്പ് പറയുന്നതിന് പകരം ആവിഷ്‌കാരത്തിന്റെ പേര് പറഞ്ഞ് അതിനെ ന്യായീകരിക്കാനാണ് താങ്ങള്‍ ശ്രമിച്ചതെന്നും മാതൃഭൂമി വാരികയുടെ മുഖ്യ പത്രാധിപര്‍ക്കുള്ള വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഹരീഷിന്റെ നോവലിനെതിരെയുള്ള സംഘപരിവാര്‍ നീക്കങ്ങളെ കുറിച്ച് ഞങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുവ എഴുത്തുകാരനായ ഹരീഷിന്റെ നോവലിനെതിരെ സംഘപരിവാരങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ‘കഥയിലെ ഭ്രാന്ത്’ എന്ന അദ്ധ്യായത്തിലെ ചില ഭാഗങ്ങളുടെ പേരില്‍ ഹരീഷിന്റെ കൈവെട്ടുമെന്ന് കേരളത്തില്‍ നിന്നും നേരത്തെ ഭീഷണിയുണ്ടായിരുന്നു. സംഘികളുടെ പതിവ് രീതിയിലുള്ള സൈബര്‍ ആക്രമണവും ശക്തമാണ്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാർ കൊലവിളി വീണ്ടും: എസ് ഹരീഷിന്റെ കൈ വെട്ടുമെന്ന് ഭീഷണി

പഞ്ഞം വന്നെന്നു കരുതി എഴുത്തു നിർത്താനൊക്കുമോ?

ക്ഷേത്രങ്ങളില്‍ പെണ്ണിനെ ബലാല്‍സംഗം ചെയ്യുന്ന ആണധികാരികളുടെ ദാര്‍ഷ്ട്യങ്ങള്‍: ശാരദക്കുട്ടി പ്രതികരിക്കുന്നു

 

 

Spread the love
Read Also  ഒരു നോവലിസ്റ്റിന്റെ പ്രതീകാത്മക ആത്മഹത്യ പുരോഗമന കേരളത്തോട് ചോദിക്കുന്നത്: ഒ.കെ. ജോണി

Leave a Reply