Sunday, September 20

കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ വീടിനു നേരെ ആക്രമണം

കോൺഗ്രസ് ഉന്നത നേതാവിന്റെ വീടിനു നേരെ ആക്രമണം. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ഡല്‍ഹിയിലെ വീടിനു നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. നാല് പേരാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷന് സമീപം ഹൂമയൂണ്‍ റോഡിലെ വീടിനോട് ചേര്‍ന്നുള്ള ഓഫീസിലായിരുന്നു സംഭവം. ഓഫീസ് ജീവനക്കാരന് മര്‍ദ്ദനമേറ്റിട്ടുണ്ട്. ഓഫീസില്‍നിന്ന് ഫയലുകളും രേഖകളും മോഷണം പോയെന്നും അധീര്‍ രഞ്ജന്‍ ചൗധരിയുടെ പി.എ. പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  ഡൽഹിയിലെ അനധികൃതകുടിയേറ്റക്കാരെയും പുറത്താക്കണമെന്ന് ബി ജെ പി എം പി

Leave a Reply