നരേന്ദ്ര മോഡി സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പായി കണക്കാക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കു ത്രികോണ മത്സരം നടക്കുമെന്ന്  ഉറപ്പായിരിക്കുകയാണ്. ബി ജെ പി യെ നേരിടാനായി കോണ്‍ഗ്രസും ആം ആത്മി പാർട്ടിയും മറ്റു പ്രതിപക്ഷ സ്ഥാനാര്‍ഥികളും വെവ്വേറെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ സഖ്യത്തിന് സാധ്യതയില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സഖ്യത്തിന് ഒരു ശ്രമം പോലും കോൺഗ്രസ്സും ആം ആത്മി പാർട്ടിയും നടത്തിയില്ല എന്ന് പരക്കെ വിമര്ശനമുയരുന്ന പശ്ചാത്തലത്തിൽ ഇരുകക്ഷികളും ഭൂരിപക്ഷം സ്ഥാനാർഥികളെയും പ്രഖ്യാപിച്ചുകഴിഞ്ഞു . ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്

ആം ആത്മി പാർട്ടിയാണ് ആദ്യസ്ഥാനാര്ഥിപ്പട്ടിക പുറത്തുവിട്ടത്. പിന്നാലെ കോൺഗ്രസ് ആദ്യപട്ടികയില്‍ 54 സ്ഥാനാര്‍ഥികളെയാണ്  പ്രഖ്യാപിച്ചത്. കോൺഗ്രസിൽ സീറ്റു തർക്കവും പിണക്കവും തലപൊക്കിത്തുടങ്ങി. മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മുന്‍ സ്പീക്കര്‍ യോഗേന്ദ്ര ശാസ്ത്രി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. അജയ് മാക്കന്‍, സന്ദീപ് ദീക്ഷിത് എന്നിവര്‍ ആദ്യപട്ടികയില്‍ ഇടംപിടിച്ചില്ല. സോണിയ ഗാന്ധിയുടെ വീട്ടില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എകെ ആന്റണി, മുകുള്‍ വാസ്‌നിക്, ഡല്‍ഹി കോണ്‍ഗ്രസ് മേധാവി സുഭാഷ് ചോപ്ര, പിസി ചാക്കോ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തുത്. അരവിന്ദ് കെജ് രിവാളിനെതിരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ആം ആദ്മി പാര്‍ട്ടി മുഴുവന്‍ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെ ആദ്യം പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ 46 നിയമസഭാംഗങ്ങള്‍ വീണ്ടും മത്സരരംഗത്തുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ന്യൂഡല്‍ഹിയില്‍നിന്ന് വീണ്ടും ജനവിധി തേടും. ബിജെപി 57 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നാല് വനിതകളും 11 പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും ഉള്‍പ്പെടുന്നു. ഫെബ്രുവരി പതിനൊന്നിനാണ് വോട്ടെണ്ണല്‍

Read Also  ഇ.വി.എമ്മും വി.വി. പാറ്റും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആം ആദ്മി

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here