ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇ ശ്രീധരന്‍. സാമ്പത്തിക ബാധ്യതയുണ്ടാക്കാനിടയുള്ള നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഡിഎംആര്‍സി ഉപദേഷ്ടാവ് കൂടിയായ ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.

ഡിഎംആര്‍,സിയില്‍ കേന്ദ്രത്തിനും, ദില്ലി സര്‍ക്കാരിനും തുല്യ പങ്കാളിത്തമാണുള്ളത്. അതിനാല്‍ ഒരു കക്ഷിക്ക് മാത്രം തീരുമാനം എടുക്കാനാവില്ല. തീരുമാനം ദില്ലി മെട്രോയുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും, സാമ്പത്തിക പരാധീനതയുണ്ടാക്കുമെന്നുമാണ് ശ്രീധരന്‍റെ വിലയിരുത്തല്‍. ഇക്കഴി‍ഞ്ഞ 10-നാണ് ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

ആയിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യത ദില്ലി സര്‍ക്കാരിനുണ്ടാകുമെന്നും ഇത് മെട്രോയുടെ ഭാവി വികസനത്തിന് തിരിച്ചടിയാവുമെന്നും യാത്രാ നിരക്ക് കൂട്ടാനും ഇത് ഇടയാക്കുമെന്നുമാണ് ശ്രീധരൻ പറയുന്നത്. അതിനാല്‍ പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്ന് കാണിച്ചാണ് ശ്രീധരൻ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്.

ആംആദ്മി പാര്‍ട്ടിയുടെ വനിത ശാക്തീകരണം എന്ന പ്രഖ്യാപനത്തിന്‍റെ ഭാഗമെന്നോണമാണ് കെജ്രിവാള്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്. മെട്രോയിലും, ബസുകളിലും സൗജന്യമായി യാത്ര ചെയ്യാമെന്ന പ്രഖ്യാപനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  രാഹുൽ ഗാന്ധി മോദിയെ വധിക്കാൻ ശ്രമിച്ചു; ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

LEAVE A REPLY

Please enter your comment!
Please enter your name here