Sunday, September 20

സാമ്പത്തികപ്രതിസന്ധിയുടെ ഇര ; മെട്രോ ട്രെയിനിനു മുന്നിൽ ചാടി യുവാവിൻ്റെ ആത്മഹത്യക്ക് പിന്നാലെ ഭാര്യയും മകളും തൂങ്ങിമരിച്ച നിലയിൽ

രാജ്യത്ത് സാമ്പത്തികപ്രതിസന്ധി കനക്കുമ്പോൾ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനൊപ്പം ആത്മഹത്യകളും വ്യാപകമാവുകയാണു. കഴിഞ്ഞ ദിവസം മെട്രോ ട്രെയിന് മുന്‍പില്‍ ചാടി യുവാവ് ജീവനൊടുക്കി. അധികം വൈകാതെ ഭാര്യയെയും മകളെയും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഷനില്‍ രാവിലെ 11.30നാണ് സംഭവം.

ഡൽഹിയിൽ സ്വകാര്യ കമ്പനിയില്‍ ജനറല്‍ മാനേജറായി ജോലി ചെയ്യുന്ന തമിഴ് നാട്ടുകാരനായ 33കാരനാണ് കഴിഞ്ഞ ദിവസം മെട്രോ ട്രെയിന് മുന്നിൽ ചാടിമരിച്ചത്. സുരക്ഷാ ജീവനക്കാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ 33 കാരന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്കകമാണ് 30കാരിയായ ഭാര്യയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയിലെ നോയിഡ സെക്ടര്‍ 128 ഫ്ളാറ്റിലായിരുന്നു ഇവരുടെ താമസം

 യുവാവിൻ്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ക്കൊപ്പം യുവതിയും മകളും ആശുപത്രിയില്‍ എത്തിയിരുന്നു. ചേട്ടന്റെ ഒപ്പം താമസിച്ചിരുന്ന ഇളയ സഹോദരന്‍ ആശുപത്രിയില്‍ നില്‍ക്കുകയും ഭാര്യയും മകളും വീട്ടിലേക്ക് തിരിച്ചുപോകുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടര്‍ന്നായിരുന്നു ഇരുവരുടെയും ആത്മഹത്യയെന്നും പൊലീസ് വിശദീകരിക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കർഷക ആത്മഹത്യ വ്യാപകമാകുന്നതിനൊപ്പം മറ്റു മേഖലകളിലും കുടുംബം ഒന്നടങ്കം ജീവനൊടുക്കുന്ന പ്രവണതകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ഇ. ശ്രീധരൻ

1 Comment

Leave a Reply