Sunday, January 16

‘കാഞ്ച ഐലയ്യയുടെ പുസ്തകങ്ങൾ ഹിന്ദുത്വത്തെ അപമാനിക്കുന്നു’; സിലബസിൽ നിന്ന് നീക്കാൻ ഡൽഹി സർവകലാശാല

പ്രശസ്ത ദളിത് സൈദ്ധാന്തികൻ കാഞ്ച ഐലയ്യയുടെ പുസ്തകങ്ങൾ ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്നാരോപിച്ച് സിലബസ്സിൽ നിന്ന് നീക്കാൻ ഡൽഹി സർവകലാശാല സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനം. അക്കാദമിക രംഗത്ത് നിന്ന് ദളിത് പദം ഒഴിവാക്കാനും സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനിച്ചു. സര്‍വകലാശാല അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ പുസ്തകങ്ങള്‍ നിരോധിക്കുന്നതിനുള്ള നടപടികളുമായി സർവകലാശാല മുന്നോട്ട് പോകും.

എം.എ പൊളിറ്റിക്കല്‍ സയന്‍സ് സിലബസിന്റെ ഭാഗമായിരുന്ന Why I am not a Hindu, Buffalo Nationalsim, Post-Hindu India എന്നെ പുസ്തകങ്ങളാണ് ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്നാരോപിച്ച് നിരോധിക്കാൻ ഒരുങ്ങുന്നത്. കാഞ്ച ഐലയ്യയുടെ ഹിന്ദുത്വത്തെ കുറിച്ചുള്ള ധാരണകള്‍ മാത്രമാണ് പുസ്തകങ്ങളെന്നും പഠനഗ്രന്ഥമായി ഈ പുസ്തകങ്ങളെ പരിഗണിക്കാൻ ആവില്ലെന്നുമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്. Dalit Bahujan Political Thougth എന്ന പേപ്പറിലെ ദളിത് എന്ന പദം വിവിധ സ്ഥലങ്ങളില്‍ നിരോധിച്ചിട്ടുണ്ടെന്നും പകരം Scheduled Caste എന്നുപയോഗിക്കണമെന്നുമാണ് നിര്‍ദേശം.

എന്നാൽ ഡൽഹി സർവകലാശാലയുടെ ഹിന്ദുത്വ നീക്കങ്ങൾക്കെതിരെ കാഞ്ച ഐലയ്യ രംഗത്തെത്തി. അക്കാദമിക രംഗത്ത് വ്യത്യസ്ത ആശയങ്ങള്‍ ഇല്ലാതാക്കാനുള്ള വലതുപക്ഷ ശക്തികളുടെ ശ്രമമാണിതെന്നും തന്റെ പുസ്തകങ്ങള്‍ ദശകങ്ങളായി ദല്‍ഹി സര്‍വകലാശാലയുടെ ഭാഗമാണെന്നും കാഞ്ച ഐലയ്യ പറഞ്ഞു. കാംബ്രിഡ്ജടക്കമുള്ള വിദേശ സര്‍വകലാശലകളിലും തന്റെ പുസ്തകങ്ങള്‍ പഠനത്തിനായി ഉപയോഗിക്കുന്നുണ്ടന്നും കാഞ്ച ഐലയ്യ പറഞ്ഞു.

എന്തുകൊണ്ട് ഞാനൊരു ഹിന്ദുവല്ല, ഗോവധനിരോധനത്തിനെതിരായ ബഫല്ലോ നാഷണലിസം എന്നീ പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലറായതോടെ  അദ്ദേഹത്തിനെതിരായ നിലപാടുകള്‍  സംഘപരിവാര്‍ ശക്തികള്‍ ബലപ്പെടുത്തി. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ കടുത്ത വിമര്‍ശകനായിരുന്നു കാഞ്ച ഐലയ്യ  

ഉസ്മാനിയ സര്‍വ്വകലാശാലയിലെ പ്രൊഫസറായി ജോലി ചെയ്യുന്ന വേളയിലും  ആസാദ് ഉര്‍ദു സര്‍വ്വകലാശാലയില്‍  അധ്യാപകനായിരിക്കുന്ന സന്ദര്‍ഭങ്ങളിലും കാഞ്ച ഹിന്ദുത്വത്തിനെതിരെ  എഴുതിയ പല  പുസ്തകങ്ങളും പ്രബന്ധങ്ങളും പലപ്പോഴും വിവാദം സൃഷ്ടിച്ചിരുന്നു. പല തവണ കാഞ്ച ഐലയ്യയ്ക്കെതിരെ  സംഘപരിവാര്‍ സംഘടനകളില്‍നിന്നും വധഭീഷണി ഉയര്‍ന്നു. ഇന്ത്യയിലുടനീളം സഞ്ചരിച്ചു പ്രസംഗവേദികളിലെത്തിയ  കാഞ്ച  ഹിന്ദുത്വആശയസംഹിതകള്‍ക്കെതിരെ സൈദ്ധാന്തികമായി തന്‍റെ പ്രബന്ധങ്ങള്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചു. ഇതോടെയാണ് ഹിന്ദുത്വ ശകതികളുടെ മുഖ്യശത്രുവായി കാഞ്ച ഐലയ്യ  മാറിയത്  

 

Spread the love
Read Also  ഗൗരിലങ്കേഷ് കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

Leave a Reply