ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയനിൽ  ആകെയുള്ള നാലുസീറ്റുകളിൽ മൂന്നു സീറ്റുകളിലും മിന്നും ജയം നേടി എ.ബി.വി.പി. യൂണിയൻ സ്വന്തമാക്കി. യൂണിയൻ പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിൽ എ.ബി.വി.പി. സ്ഥാനാർഥികൾ വിജയിച്ചപ്പോൾ സെക്രട്ടറി സ്ഥാനത്തേക്ക് എൻ.എസ്.യു.ഐ. സ്ഥാനാർഥി തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അശ്വിത് ധാഹിയ എൻ.എസ്.യു സ്ഥാനാർഥിയെ 19,000-ലേറെ വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എ.ബി.വി.പി.യും എൻ.എസ്.യു.ഐയും തമ്മിലായിരുന്നു പ്രധാന മത്സരം.

ഇടതുവിദ്യാർഥി സംഘടനയായ ഐസയും മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ മത്സരിച്ച മൂന്നുസീറ്റുകളിലും ഐസ സ്ഥാനാർഥികൾ മൂന്നാംസ്ഥാനത്തായി.

ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന ഡൽഹി സർവകലാശാലയിൽ 39.90 ശതമാനം പേർ മാത്രമാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. തുടർച്ചയായ അവധികളും പ്രതികൂല കാലാവസ്ഥയുമാണ് വോട്ടിങ് ശതമാനം കുറയാൻ കാരണമായത്.

ഭാരവാഹികൾ: പ്രസിഡന്റ്- അശ്വിത് ധാഹിയ (എബിവിപി), വൈസ് പ്രസിഡന്റ്- പ്രദീപ് തൻവാർ (എബിവിപി) സെക്രട്ടറി- ആശിഷ് ലാംബ (എൻ.എസ്.യു.ഐ) ജോയിന്റ് സെക്രട്ടറി- ശിവാങ്കി കർവാൾ (എബിവിപി).

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  അമിത് ഷായ്‌ക്കെതിരെ രാജ്യവ്യാപകമായി എന്‍ എസ് യുവിന്റെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here