Friday, September 17

ദില്ലി അക്രമം കേന്ദ്രസർക്കാരിൻ്റെ തിരക്കഥയനുസരിച്ച് പഞ്ചാബി നടൻ്റെ നേതൃത്വത്തിലെന്ന് കർഷകർ

ദില്ലിയിലെ അക്രമത്തിനുപിന്നിൽ കേന്ദ്ര സർക്കാരിൻ്റെ ഗൂഡാലോചനയെന്ന് കർഷകനേതാക്കൾ. റിപബ്ലിക് ദിനത്തിൽ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് പിന്നില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവും കേന്ദ്രസര്‍ക്കാരുമാണെന്ന് കര്‍ഷക നേതാക്കള്‍ ആവർത്തിച്ചു.. കര്‍ഷക പ്രക്ഷോഭത്തെ അട്ടിമറിക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് ഒരു കൂട്ടം ആള്‍ക്കാരെ നയിച്ചതും പതാക ഉയര്‍ത്തിയതെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണ് ദീപ് സിദ്ദുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നം സിംഗ് ചാരുണി പറഞ്ഞു. കര്‍ഷക പ്രതിഷേധം മതപരമല്ലെന്നും തുടര്‍ന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദീപ് സിദ്ദുവിനെ വളരെയേറെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയില്‍ നടന്ന  മതപരമായ നിറം നല്‍കുന്നത് അപലപനീയമാണ്. നമ്മുടെ പ്രതിഷേധം കര്‍ഷകരുടെ മാത്രം ഒരു ബഹുജന പ്രസ്ഥാനമാണ്, അത് മതപരമല്ല. ദീപ് സിദ്ദു ചെയ്തുകൂട്ടിയ കാര്യങ്ങളെ ശക്തമായ വാക്കുകളില്‍ അപലപിക്കുന്നു, അയാള്‍ സര്‍ക്കാറിന്റെ ഏജന്റ് ആണെന്ന് ഞങ്ങള്‍ കരുതുന്നു. പല തവണ അയാള്‍ കര്‍ഷക നേതാക്കള്‍ക്കെതിരെ സംസാരിക്കുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്തിട്ടുണ്ട്,” ഗുര്‍നം സിംഗ് പറഞ്ഞു.

ട്രാക്ടർ റാലി ചെങ്കോട്ടയിലേക്ക് പോകാന്‍ തങ്ങള്‍ ആഹ്വാനം നടത്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദല്‍ഹിയുടെ തന്ത്രപ്രധാന മേഖലയിലേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്  സംയുക്ത സമരസമിതി നേരത്തെ അറിയിച്ചിരുന്നു

പുറത്തുനിന്നും വന്നവരാണ് അക്രമികളെന്ന് സംയുക്ത സമിതി അറിയിച്ചിരുന്നു. സമരത്തിൽ പങ്കെടുത്തവരല്ല അവർ.

ട്രാക്ടർ റാലിയുടെ റൂട്ട് മുൻ പ്രകാരം നിശ്ചയിച്ച വഴികളിലൂടെയല്ലാതെ അതിക്രമിച്ച് കയറിയവർ  സംയുക്ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ലെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Spread the love
Read Also  എന്ത് ആഭ്യന്തര പ്രശ്നത്തിനും ഉത്തരം ചൈന പാക്കിസ്ഥാൻ അല്ലെങ്കിൽ നെഹ്‌റു.