എറണാകുളത്തെ പ്രശസ്തമായ അഞ്ചു അപാർട്ടുമെൻ്റുകളായ ഹോളി ഫെയ്ത്ത്, ജെയ്ന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളിഡേ ഹെറിറ്റേജ് എന്നിവ ഒരു മാസത്തിനുള്ളിൽ പൊളിച്ചുമാറ്റണം എന്ന സുപ്രീം കോടതി ഉത്തരവ്  പരിസ്ഥിതി സ്നേഹികൾ ഉൾപ്പടെയുള്ളവർ സ്വാഗതം ചെയ്തു. ഇതിൽ ഹോളിഡേ ഹെറിറ്റേജ് ചില സാങ്കേതിക കാരണങ്ങളാൽ ഇതുവരെ പണി തുടങ്ങിയിട്ടില്ല. പക്ഷെ മറ്റുള്ളതെല്ലാം പണി പൂർത്തിയായി വിൽക്കുകയോ വാടകയ്ക്ക് നൽകുകയോ ചെയ്തിട്ടുള്ള കൂറ്റൻ ഫ്ളാറ്റ് സമുച്ചയമാണു. ഇതിനുള്ളിൽ സിനിമാ വ്യവസായികൾ ഉൾപ്പെടെയുള്ള സമ്പന്നരാണു  താമസിക്കുന്നത്

 ഇതുപോലുള്ള അനധികൃത നിയമനങ്ങൾ അനുവദിച്ചുകൊടുത്തുകൊണ്ട്  ഇനിയും ഒരു പ്രളയത്തിനുള്ള അവസരമുണ്ടാക്കികൊടുക്കാൻ തങ്ങൾക്ക് കഴിയില്ലെന്നാണ് കോടതി പറഞ്ഞത്.  എന്നാൽ ഇപ്പോഴും വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകൾ തങ്ങളുടെ അനധികൃത നിർമ്മാണം തുടരുകയാണ്. പ്രാദേശിക ഭരണകൂടങ്ങളുടെ ഒത്താശയോടെയാണ് ഇത്തരം അനധികൃത നിർമ്മാണങ്ങൾ നടക്കുന്നത്.

ലുലു ഗ്രൂപ്പിന്റെ ഗ്രാന്റ് ഹയാസ് ഉൾപ്പടെയുള്ള കൂറ്റൻ കെട്ടിടങ്ങൾ യാതൊരു ക്ലീയറൻസും ഇല്ലാതെ കായൽ നികത്തി എടുത്ത ഭൂമിയിലാണ് നിലനിൽക്കുന്നത്. നമ്മൾ ഉന്നയിച്ച ചോദ്യങ്ങൾ അഡ്രസ്സ് ചെയ്യാത്ത ജഡ്ജ്‌മെന്റ് ആയിരുന്നു ഹൈക്കോടതിയിൽ നിന്നും വന്നിരുന്നത്. എന്നാൽ അതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പോകാനുള്ള സാമ്പത്തികശേഷി കക്ഷികൾക്കില്ലാത്ത കാരണം പിന്നീട് അപ്പീൽ പോയില്ല. ഹൈക്കോടതിയിലെ അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ  അഷ്‌ക്കർ കെ. കെ. പ്രതിപക്ഷം ഡോട്ട് ഇന്നിനോട് പറഞ്ഞു.

                      അഷ്കർ കെ കെ

ആലപ്പുഴയിലെ പാണാവള്ളി പഞ്ചായത്തിലെ വെറ്റിലതുരത്ത്, വലിയതുരുത്ത് എന്നിങ്ങനെ ഉള്ള രണ്ട് ഐലന്റുകൾ ഉണ്ടായിരുന്നു. യഥാക്രമം മുത്തൂറ്റ് ഗ്രൂപ്പും വമിക ഐലന്റുമായിരുന്നു ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വന്നത്. വലിയതുരുത്തിലെ റിസോർട്ട് മിനി മുത്തൂറ്റ് ഗ്രൂപ്പ് 700 കോടി രൂപ മുതൽ മുടക്കിൽ പണിതതാണ്. 2013 ൽ  ജസ്റ്റിസ് കെ. എം. ജോസഫിന്റെ  ഹൈക്കോടതി ഉത്തരവിലൂടെ രണ്ട് ദ്വീപുകളിലെയും നിർമ്മാണങ്ങൾ പൊളിച്ചുമാറ്റാൻ വിധിച്ചിരുന്നു. എന്നാൽ വാമിക ഐലൻഡും മുത്തൂറ്റും സുപ്രീം കോടതിയിൽ അപ്പീലിനു പോയിരുന്നുവെങ്കിലും പരാജയപ്പെട്ടു. റിവ്യൂ ഹർജിയും വിജയിച്ചില്ല.  അതെത്തുടർന്ന് വെറ്റിലത്തുരുത്തിലെ അനധികൃതനിർമ്മാണങ്ങൾ മുഴുവനും വാമിക പൊളിച്ചു മാറ്റിയിരുന്നു. എന്നാൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ റിസോർട്ട് ഇതുവരെ പൊളിച്ചു മാറ്റിയിട്ടില്ല. അവര് സുപ്രീം കോടതിയിൽ നിന്നും സ്റ്റാറ്റസ്കോ വാങ്ങി നീട്ടിക്കൊണ്ടുപോവുകയാണു.

ഇതുപോലെ കേരളത്തിലെ അങ്ങോളമിങ്ങോളം പതിനായിരക്കണക്കിന് അനധികൃതഭൂമിയിലെ പ്രകൃതിരമണീയമായ സ്ഥലങ്ങൾ വൻ കിട ഗ്രൂപ്പുകൾ കയ്യേറിയിട്ടുണ്ടെങ്കിലും അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു സമ്മർദ്ദത്തെ മറികടക്കാൻ നമ്മുടെ ഭരണകൂടങ്ങൾക്ക് സാധിക്കാറി ല്ല. എറണാകുളത്ത് തീരദേശപരിപാലനനിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഹോട്ടൽ സമുച്ചയം പൊളിച്ചുമാറ്റാനുള്ള സുപ്രീം കോടതി ഉത്തരവ് ഇത്തരം നീക്കങ്ങൾക്ക് ശക്തി പകരുന്നതാകട്ടെ. സുപ്രീം കോടതി പറഞ്ഞതുപോലെ ഇനിയൊരു പ്രളയം താങ്ങാൻ  കേരളത്തിന് ശേഷിയില്ല. അഷ്കർ പറഞ്ഞു

Read Also  കർണാടകയിൽ കുമാരസ്വാമിയോട് ഭരണം തുടരാൻ സുപ്രീം കോടതി ഉത്തരവ്

2013 ലെ വിധി വന്നപ്പോൾ തന്നെ വൻ കിട നിർമ്മാണങ്ങൾ പൊളിച്ചാൽ പാരിസ്ഥിതിക ആഘാതം ഭയാനകമായിരിക്കുമെന്ന് ഒരു സംഘം ഭരണകക്ഷി എം എൽ എ മാർ വാദമുന്നയിച്ചു. തുടർന്ന്  ഉമ്മൻ ചാണ്ടി സർക്കാർ 4 കോടി രൂപ ചെലവഴിച്ച് ഒരു വിദഗ്ധസമിതിയെ നിയോഗിച്ചു. ഇത് വൻ വിവാദമായിരുന്നു. ഇപ്പോഴും മിനി മുത്തൂറ്റ് സ്റ്റാറ്റസ്കോയുടെ പേരിൽ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നിർമ്മാണങ്ങൾ പൊളിച്ചുമാറ്റാൻ തയ്യാറാകാതെ നീട്ടിക്കൊണ്ടുപോവുക യാണെന്നാണു  ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here