Wednesday, December 1

നോട്ട് നിരോധനം അഞ്ച് ആണ്ട് പിന്നിടുമ്പോൾ ; സെമീർ പാറക്കൽ എഴുതുന്നു

സെമീർ പാറക്കൽ

2016- നവംബർ-8 ൻ്റെ രാത്രിയിൽ
മഹാത്മാ ഗാന്ധി സീരീസിലുള്ള 500 ൻ്റെയും, 1000 ത്തിൻ്റെയും നോട്ടുകൾ അസാധുവാക്കി കൊണ്ട് രാജ്യത്തിൻ്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനം രാജ്യം കേട്ടത് അതീവ ഞെട്ടലോടെയായിരുന്നു. തുടക്കത്തിൽ രാജ്യതാല്പര്യങ്ങൾ മുൻനിർത്തി ഇന്ത്യയിലെ ഒട്ടുമിക്കവരും ഇതിനെ സ്വാഗതം ചെയ്തിരുന്നു.

മുൻപ് 1946 ലും 1978 ലും
അന്ന് നിലനിന്നിരുന്ന 1000,5000, 10000 നോട്ടുകൾ അതത് ഗവൺമെൻറുകൾ പിൻവലിച്ചിരുന്നു. ഇന്ത്യയെക്കൂടാതെ മ്യാൻമാർ, സിംബാവേ,കൊറിയ, റഷ്യ സൗദിഅറേബ്യ, ആസ്ട്രേലിയ, തുടങ്ങിയ പല രാജ്യങ്ങളും മുൻപും ഇത്തരത്തിലുള്ള നടപടികളിൽ ഏർപ്പെട്ടിരുന്നു.അവിടങ്ങളിലെ പൊളിറ്റിക്കൽ വിൽപവർ കൊണ്ടും, നടപ്പിലാക്കിയ പ്രക്രിയയിലെ സുതാര്യത കൊണ്ടും അതിൻ്റെ ഉദ്ദേശം പൂർത്തീകരിച്ചിരുന്നു.

കള്ളപ്പണം തടയുക, മാവോയിസ്റ്റ് – തീവ്രവാദികളുടെ കൈയിലുള്ള പണം അസാധുവാക്കുക, ഇൻകം ടാക്സ് നൽകാൻ അർഹരായവരെ കണ്ടെത്തുക, ബിനാമി ഇടപാടുകൾക്ക് തടയിടുക,പരോക്ഷ നികുതി യിലൂടെ രാജ്യത്തിൻ്റെ വരുമാനം വർദ്ധിപ്പിക്കുക, തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നോട്ടുനിരോധനം ഈ ആധുനിക കാലഘട്ടത്തിലും വ്യത്യസ്ത രാജ്യങ്ങൾ നടപ്പിലാക്കുന്നത്, ഇത് മുൻനിർത്തിയാണ് രഘുറാം രാജനും, ജഗദീഷ് ഭഗവതിയും ,അരവിന്ദ് സുബ്രഹ്മണ്യം ഉൾപ്പെടെയുള്ളവർ ഇതിനെ തുടക്കത്തിൽ ഇരുകൈയും നീട്ടി സ്വീകരിച്ചത്, എന്നാൽ പൊളിറ്റിക്കലി പാക്ക്ഡായ ഇന്ത്യ പോലൊരു രാജ്യത്ത് ഗവൺമെൻറ് പോളിസികളിൽ സാധാരണയായി ഉണ്ടാകാറുള്ള ഒരു ‘മുഴച്ചിരിക്കൽ’ അതിപ്രധാനമായ ഈ നയത്തിലും കണ്ടു എന്ന് വേണം പറയാൻ.

നോട്ട് പിൻവലിക്കലിൻ ശേഷമുണ്ടായ പണ ക്ഷാമം സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ബിഎസ്ഇ സെൻസെക്സ് 1689 ഉം, നിഫ്റ്റി 541 ഉം പോയിൻ്റ് വരേ കുറവ് കാണിച്ചു, കറൻസി- ജി ഡി പി റേഷ്യോ 12.1 ശതമാനത്തിൽ നിന്നും 8.8 ശതമാനത്തിലേക്ക് എത്തി, കറൻസി സർക്കുലേഷൻ വാല്യൂ 17.7 Lakh കോടിയിൽ നിന്നും 16.42 ലക്ഷം കോടിയായി ചുരുങ്ങി.

വിപണിയിൽ പണമില്ലാത്തത് ഉൽപ്പാദന- നിർമ്മാണ മേഖലയിലെ സ്തംഭനാവസ്ഥ മനസ്സിലാക്കാൻ ഐഐപി 38 ശതമാനം കുറഞ്ഞു എന്നത് തന്നെ ധാരാളം മതി.
ഈ കാലയളവിൽ 1.54 മില്ല്യൺ ആളുകളുടെ ജോലി നഷ്ടപ്പെട്ടു എന്ന് ‘ദി ഗാഡിയൻ’ പിന്നീട്‌ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

വിപണി ചലനാത്മകമല്ലാത്തതിനാൽ ജിഡിപിയുടെ മന്ദഗതി ഗവൺമെൻറ് ക്ഷേമ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു, മിഡ് ഡേ മീൽസിനെയാണ് ഇത് കാര്യമായിട്ട് ബാധിച്ചത്.
പ്രമുഖ ഇന്ത്യൻ സാബത്തീക വിദ്ധഗ്ത്തരായ
കൗശിക് ബാസു, പ്രഭാത് പട്നായിക്, രഘുറാം രാജൻ, എ കെ സെൻ തുടങ്ങിയവർ പിന്നീട് ഇതിനെ വിമർശിക്കാൻ കാരണം
പദ്ധതി നടപ്പിലാക്കിയതിലെ
ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്തും, നടപ്പിലാക്കിയ പ്രക്രിയയിലെ പാളിച്ചകളെ കുറിച്ചും ചൂണ്ടിക്കാണിച്ചായിരുന്നു.

രാജസ്ഥാൻ എംഎൽഎ ഭവാനി സിംഗ് രജാവത്ത് പുതിയ 2000 നോട്ടുകളുടെ വരവിനെക്കുറിച്ച് ഒരു ബിസിനസ് മാർഗരറ്റുമായി നടത്തിയ സംഭാഷണത്തിൻ്റെ
വീഡിയോ പുറത്തുവന്നത് അവളുടെ വാദഗതികൾക്ക് ബലം നൽകുന്നു.

Read Also  നോട്ട് നിരോധനം രാജ്യത്തെ കാഴ്ചയില്ലാത്തവരുടെ ജീവിതത്തെ തകിടം മറിച്ചതെങ്ങനെ?

ചുരുക്കത്തിൽ, വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടിയിരുന്ന, രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന ഒരു വിഷയം കൈകാര്യം ചെയ്തതിലേ ജാഗ്രത കുറവും, വളരെ സമയമെടുത്ത് ഘട്ടം ഘട്ടമായി മുൻകൂട്ടി തയ്യാറെടുപ്പുകളോടുകൂടി അതീവ ഗൗരവത്തോടെ ചെയ്യേണ്ടിയിരുന്ന ഒരു തുടർച്ചയായ നടപടിക്രമങ്ങളെ ഒറ്റരാത്രി പ്രഖ്യാപനം കൊണ്ട് നടപ്പിലാക്കിയതും, അമിതമായ കോർപ്പറേറ്റ് വിധേയത്വവും
പൊളിറ്റിക്കൽ വിൽ പവറിൻ്റെ പോരായ്മകളും, പുതിയൊരു സമ്പദ്‌വ്യവസ്ഥയെ തന്നെ സൃഷ്ടിക്കാൻ പാകത്തിൽ പ്രയോജനപ്പെടുത്താവുന്ന ആധുനിക സാമ്പത്തിക ശാസ്ത്രത്തിലെ ഒരു നയത്തെ തന്നെ കീഴ്മേൽ മറിച്ച്, വളർച്ചയുടെ പടവുകൾ ചാടികടക്കുന്ന, മറ്റുള്ള വികസ്വരരാജ്യങ്ങൾ അസൂയവഹമായ് നോക്കി കണ്ടിരുന്ന ഒരു സമ്പദ് വ്യവസ്ഥയെ പുറകോട്ടടിച്ചു എന്ന് പറയാതെ വയ്യ, ചരിത്രത്തിൻ്റെ ഭാഗമാവേണ്ടിയിരുന്ന ഒരു പദ്ധതിയെ 2016 നവംബർ 8 ലെ
ഒരു രാത്രിയിലെ ഒറ്റ പ്രഖ്യാപനം കൊണ്ട് ചരിത്രത്തിൻറെ ചവറ്റുകുട്ടയിലേക്ക്
വലിച്ചെറിയപ്പെട്ട ഓർഗനൈസ്ഡ് ലൂട്ടാണ് ഇന്ത്യയിലെ നോട്ട് നിരോധനം എന്നത് വെറുമൊരു
നിരീക്ഷണമല്ല, മറിച്ച് യാഥാർത്ഥ്യമാണ്.

 

Spread the love