Saturday, January 29

മോഷ്ടാവെന്നാരോപിച്ചു ആളുമാറി അറസ്റ്റ്; എസ് ഐ പിടിച്ചത് പുലിവാല്

സി സി ടി വി ദൃശ്യത്തില്‍ കണ്ട യുവാവിനോട് സാദൃശ്യം തോന്നിയയാളെ മോഷ്ടാവെന്നാരോപിച്ചു അറസ്റ്റ് ചെയ്ത്‌ എസ് ഐ പുലിവാല് പിടിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് എസ് ഐ ബിജുവിനെയാണ് സ്ഥലംമാറ്റിയത്. 

കണ്ണൂര്‍  ചക്കരക്കല്ല് സ്വദേശിയായ താജുദ്ദീനെ ആണ് ഒരു മോഷണക്കേസില്‍  ആളുമാറി അറസ്റ്റ് ചെയ്തത്. യഥാര്‍ത്ഥ പ്രതിയുമായി ചെറിയ മുഖസാദൃശ്യമുള്ളയാലായിരുന്നു താജുദീന്‍ . പല തവണ താന്‍ നിരപരാധിയാണെന്നും ആളുമാറിയതാണെന്നും  പറഞ്ഞുവെങ്കിലും എസ് ഐയും മറ്റ് പോലീസുകാരും അതംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് താജുദ്ദീന്‍ ഡി വൈ എസ് പി ക്കു പരാതി നല്‍കി. അന്വേഷണത്തെ തുടര്‍ന്ന് താജുദ്ദീന്‍ നിരപരാധിയാണെന്നു കണ്ടെത്തിയ ഡി വൈ എസ് പി എസ് ഐക്കെതിരെ വകുപ്പുതല നടപടിക്കു ശുപാര്‍ശ ചെയ്യുകയായിരുന്നു. ഒപ്പം രണ്ടു പോലീസുകാര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

താന്‍ കേസ് അവസാനിപ്പിച്ചിട്ടില്ലെന്നും എസ് ഐയെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യുന്നതുവരെ താന്‍ നിയമപോരാട്ടം തുടരുമെന്നും താജുദ്ദീന്‍ അറിയിച്ചു. 

Spread the love

Leave a Reply