എൻ സി പി ഔദ്യോഗിക നേതൃത്വത്തെ ഉപേക്ഷിച്ചു ബിജെപി പാളയത്തിലെത്തി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും കൃത്യം മൂന്ന് ദിവസം കഴിഞ്ഞ് രാജിവെക്കുകയും ചെയ്ത അജിത് പവാര്‍ മഹാ വികാസ് അഘാടി സഖ്യസര്‍ക്കാരിലും ഉപഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്‌. അജിത് പവാറാണു എൻ സി പിയുടെ ഉപമുഖ്യമന്ത്രിയെന്ന് പാർട്ടി വൃത്തങ്ങളിൽ നിന്നും സൂചന ലഭിച്ചതായി എ എൻ ഐ റിപ്പോർട്ട് ചെയ്തു.

ഇതോടെ മഹാരാഷ്ട്രയിൽ ഒരു മാസമായി കളിക്കുന്ന രാഷ്ട്രീയനാടകങ്ങളുടെ സൂത്രധാരൻ ശരത് പവാറാണെന്ന സൂചന ഇന്ന് പുറത്തിറങ്ങിയ മറാത്താ പത്രങ്ങൾ സംശയം പ്രകടിപ്പിച്ചു. ദൂതൻ വഴി ബി ജെ പി നേതൃത്വത്തെ വിവരമറിയിച്ച ശേഷം അജിത് പവാറിനെ അമ്മാവനായ ശരത് പവാർ വിട്ടുനൽകുകയായിരുന്നു, എന്നാണു ഇപ്പോൾ ഉയരുന്ന ആക്ഷേപം.

ശരത് പവാറിൻ്റെ മകൾ സുപ്രിയ സുലെ പവാറിനെ പിൻ ഗാമിയായി വാഴിക്കാനുള്ള ശരത് പവാറിൻ്റെ ശ്രമത്തിൻ്റെ ഭാഗമാണു അജിത് പവാറിനെ മറുചേരിയിലെത്തിച്ചതെന്നാണു വാദം. ഇന്ന് വൈകീട്ട് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിൽ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയില്ലെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

അതേസമയം മകൾ സുപ്രിയ സുലെയെ പാർട്ടിയിൽ രണ്ടാം പദവിയിലേക്കെത്തിക്കാനാണു ശരത് പവാർ ഈ നാടകമെല്ലാം കളിച്ചതെന്നാണു ചില മറാത്താ രാഷ്ട്രീയ റിപ്പോർട്ടുകളിൽ കാണുന്നത്. സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞ ശേഷമേ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ മൂന്നിനകം വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് ഉദ്ധവിനോട് ഗവര്‍ണര്‍ നിർദ്ദേശിച്ചിരിക്കുന്നത്. വിജയിക്കാനുള്ള ഭൂരിപക്ഷം തെളിയിച്ചശേഷം ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പവാർ വരും എന്നാണു മുംബൈ രാഷ്ട്രീയനിരീക്ഷർ വിലയിരുത്തുന്നത്

മുംബൈ രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പിനുശേഷം നടന്ന നാടകങ്ങളുടനീളം കണ്ടുകൊണ്ടിരിക്കുന്ന കാണികളായ മറാത്തി വോട്ടർമാർക്കും ഇതിൻ്റെ സംവിധായകൻ ശരത് പവാറായിരുന്നോ എന്ന സംശയം മുളച്ചുതുടങ്ങിയിട്ടുണ്ട്. ബി ജെ പിക്ക് അനഭിമതനായിരുന്ന ഏറ്റവും വലിയ അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ചിരുന്ന അജിത്തിനെ തന്നെ വിട്ടുകൊടുത്ത് ഫഡ്നാവിസിൻ്റെ ലീഡർഷിപ്പിനെ ജനങ്ങൾക്ക് മുന്നിൽ താറടിച്ചുകാണിക്കുക, അതുവഴി ബി ജെ പിയിൽ ഭിന്നത ഉണ്ടാക്കുക തുടങ്ങിയ കളികളാണു ശരത് പവാർ കളിച്ചത് എന്ന് വിശ്വസിക്കുന്നവരാണു ഏറെയും.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കേരളരാഷ്ട്രീയത്തിൻ്റെ ദുർമേദസ്. കെ രഘുനന്ദനൻ എഴുതുന്നു

LEAVE A REPLY

Please enter your comment!
Please enter your name here