Monday, January 24

കോൺഗ്രസിനെയും ബിജെപിയെയും തറപറ്റിച്ച മിസോ നാഷണൽ ഫ്രണ്ട് എന്താണ് ?

ഇന്ത്യയിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി പു ലാൽദെങ്കയുടെ നേതൃത്വത്തിൽ സായുധ വിപ്ലവത്തിനറങ്ങിയ സംഘടനയാണ് മിസോ നാഷണൽ ഫ്രണ്ട്. 1961 ഒക്ടോബര് 22ന് രൂപീകൃതമായ മിസോ നാഷണൽ ഫ്രണ്ടിനെ ഇന്ത്യൻ സർക്കാർ 1967-ൽ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ സൈന്യത്തിന് നേരെയുള്ള കലാപത്തിനും രക്തച്ചൊരിച്ചിലിനും ഒടുവിൽ രാജീവ് ഗാന്ധിയുമായുള്ള സമാധാന ഉടമ്പടിയുടെ ഭാഗമായാണ് പു ലാൽദെങ്ക തന്റെ മിസോ നാഷണൽ ഫ്രണ്ട് എന്ന സായുധ സംഘടനയെ നിരായുധരാക്കി ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് തിരിച്ചത്. മിസോറാം സംസ്ഥാനം രൂപീകൃതമായതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മിസോറാം സ്റ്റേറ്റിന്റെ അധികാരത്തിൽ എത്തുവാൻ മിസോ നാഷണൽ ഫ്രണ്ടിന് സാധിച്ചു. ആദ്യ മുഖ്യമന്ത്രി ആയി പു ലാൽദെങ്ക അധികാരം ഏൽക്കുകയും ചെയ്തു. 1986 ൽ അധികാരത്തിൽ വന്ന മിസോ നാഷണൽ ഫ്രണ്ട് പിന്നീട് രണ്ട് വട്ടം കൂടി അധികാരത്തിൽ മിസോറാമിനെ നയിച്ചു. 1998 മുതൽ 2008 വരെയായിരുന്നു ആ കാലഘട്ടം.

പു ലാൽദെങ്ക

കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ ലക്ഷ്യത്തിനായി മിസോ നാഷണൽ ഫ്രണ്ട് എൻ.ഡി.എ. മുന്നണിയുമായി പലപ്പോഴും ഒന്നിച്ച് നിന്നിരുന്നു. ഈ തിരഞ്ഞെടുപ്പിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെങ്കിലും കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ ആഗ്രഹം സാധിക്കാൻ മിസോ നാഷണൽ ഫ്രണ്ട് മിസോറാമിന്റെ അധികാരം പിടിച്ചെടുത്തതിലൂടെ സാധിച്ചു. രണ്ട് വർഷത്തെ തുടർ ഭരണത്തിന് ശേഷമാണ് മിസോ നാഷണൽ ഫ്രണ്ടിന്റെ പ്രഭാവത്തിൽ മിസോറാമിൽ കോൺഗ്രസിന് അധികാരം നഷ്ടപെട്ടത്.

കോൺഗ്രസ് മുക്ത വടക്കു കിഴക്കൻ സംസ്ഥാനത്തിനായി ബിജെപി രൂപം നൽകിയ നോർത്ത് ഈസ്റ്റ് ഡെമോക്രറ്റിക് അലയന്സിന്റെ ഭാഗമാണെങ്കിലും തിരഞ്ഞെടുപ്പിൽ ബിജെപിയും മിസോ നാഷണൽ ഫ്രണ്ടും അലയൻസ് ഉണ്ടാക്കിയിരുന്നില്ലെന്നാണ് ഇവർ അവകാശപ്പെടുന്നത്. 10 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അവസാനം കുറിച്ചാണ് നാലാം തവണ മിസോറാമിനെ ഭരിക്കാൻ മിസോ നാഷണൽ ഫ്രണ്ട് തയ്യാറാകുന്നത്.

Spread the love
Read Also  ബിജെപി കേരള നേതൃത്വം പരാജയം; ജനങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞില്ലന്നും അമിത് ഷാ

Leave a Reply