Thursday, January 20

രൂപയുടെ മൂല്യത്തിന് റിക്കാർഡ് തകർച്ച; ഡോളറിനെതിരെ 70 രൂപയിലെത്തി

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് ഇന്ത്യൻ രൂപ കൂപ്പുകുത്തി. ഇന്ന് ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ രൂപയുടെ മൂല്യം 70 കടന്നു. 70 . 1 ആയിരുന്നു ആദ്യമണിക്കൂറിൽ വിനിമയമൂല്യം. കഴിഞ്ഞ ദിവസം 69 . 91 എന്ന വിനിമയനിരക്കിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

തുർക്കിയുടെ കറൻസി ഇടിവാണ് വികസ്വരരാജ്യങ്ങളുടെ നാണയത്തിന്റെ മൂല്യം ഇടിയാൻ കാരണമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. തുര്‍ക്കിയ്ക്ക് മേല്‍ പ്രത്യേക താരിഫ് ഏര്‍പ്പെടുത്താനുള്ള യു എസിന്‍റെ തീരുമാനമാണ് ലിറയുടെ മൂല്യം ഇടിയാന്‍ കാരണമായത്.

2013 സെപ്റ്റംബർ മാസത്തെ ഇടിവിനുശേഷം ഇത്രയും വലിയ വീഴ്ച സംഭവിക്കുന്നത് ഇതാദ്യമാണ്. ഇനിയും രൂപയുടെ മൂല്യം ഇടിഞ്ഞു 71 ലേക്ക് എത്തുമെന്ന് സാമ്പത്തികവിദഗ്ദ്ധർ പ്രവചിക്കുന്നു.അതെ സമയം ഇന്ത്യൻ ഓഹരി വിപണികൾ നേട്ടങ്ങളോടെ വ്യാപാരം തുടരുകയാണ്.

Spread the love
Read Also  ഇന്ത്യൻ രൂപയിൽ വേണ്ടത് ഗാന്ധിയുടെ ചിത്രമല്ല പകരം സവർക്കറുടെ ചിത്രം വേണമെന്ന് ഹിന്ദു മഹാ സഭ