Monday, January 17

കണ്ണ് കാട്ടില്‍ തന്നെ വനംവകുപ്പിനെതിരെ ദേവസ്വം ബോര്‍ഡ്

ശബരിമലയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് പ്രസ്താവിച്ച് ദേവസ്വം പ്രസിഡന്‍റ്. വനം വകുപ്പ് ശബരിമലയോട് ശത്രുതാപരമായ നിലപാടാണ് എടുക്കുന്നതെന്നാണ് വനം വകുപ്പിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ ആരോപണം. മാസ്റ്റര്‍പ്ലാന്‍ ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് പ്രസിഡന്‍റിന്‍റെ വാദം. തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി നിലയ്ക്കലില്‍ 20 ഇടത്താവളങ്ങള്‍ കൂടി പണിയുമെന്നും പ്രസിഡന്‍റ് അവകാശപ്പെടുന്നു.

പ്രളയാനന്തരം യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുടക്കം. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് സൗകര്യവികസനങ്ങള്‍ക്കായി 150 ഹെക്ടര്‍ സ്ഥലം വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം വനംവകുപ്പ് തള്ളിക്കളയുകയായിരുന്നു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്ന് കഴിഞ്ഞ ദിവസം കോടതിയും നിര്‍ദ്ദേശിച്ചിരുന്നു.

Spread the love
Read Also  ശബരിമലയിൽ ആകാമെങ്കിൽ മുസ്ലിം പള്ളികളിലും സ്ത്രീ പ്രവേശനത്തിനായി നടപടിയെടുക്കണമെന്ന് ജസ്റ്റിസ് കട്ജു

Leave a Reply