Wednesday, January 19

അമ്പലത്തിൽ സദ്യ ഒരുക്കാൻ നമ്പൂതിരി ക്വട്ടേഷന്‍ വിളിച്ച് ദേവസ്വം ബോർഡ്

ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിൽ സദ്യ ഒരുക്കാൻ സവർണ്ണ വിഭാഗങ്ങളുടെ ക്വട്ടേഷന്‍ ക്ഷണിച്ച് ദേവസ്വം ബോർഡ്. തൃപ്പുത്തരി, മണ്ഡലകാലാചരണം എന്നിവയോടനുബന്ധിച്ചാണ് ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. തൃപ്പുത്തരി സദ്യ ഒരുക്കാന്‍ നമ്പൂതിരി, എമ്പ്രാന്തിരി എന്നീ സവർണ്ണ സമുദായക്കാർക്ക് മാത്രമേ അവകാശമുള്ളൂ എന്ന് കാണിച്ചാണ് ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ ഇന്നും നിലനിൽക്കുന്ന അയിത്താചരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള സവർണ്ണ ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നതിന്റെ പിന്നിലുള്ള കാരണം.

നവംബർ 14നാണ് തൃപ്പുത്തരി സദ്യ ഒരുക്കുന്നത്. ഇതിനായാണ് സവർണ്ണ വിഭാഗങ്ങളുടെ ജാതി എടുത്ത് പറഞ്ഞു ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. സർക്കാർ ധനസഹായം കൊണ്ട് പ്രവർത്തിക്കുന്ന കൂടൽമാണിക്യം ക്ഷേത്രത്തിൽ സവർണ വിഭാഗങ്ങൾക്കുള്ള അപ്രമാദിത്യമാണ് നമ്പൂതിരി, എമ്പ്രാന്തിരി വിഭാഗങ്ങളെ മാത്രം ഭക്ഷണം ഉണ്ടാക്കാൻ ക്ഷണിച്ചിരിക്കുന്നതിലൂടെ വ്യക്തമാവുന്നത്. കൂടൽ മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ സുമ എ. എം.ന്റെ പേരിലാണ് ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്.

ഭക്തജനങ്ങൾക്ക് ക്യൂ നിൽക്കുന്നതിനുള്ള ബാരിക്കേഡുകൾ നിർമ്മിക്കുന്നതിനും പന്തൽ നിർമ്മാണങ്ങൾക്കും എന്തായാലും കൂടൽ മാണിക്യം ദേവസ്വം ജാതി പറഞ്ഞുള്ള ക്വട്ടേഷന്‍ ക്ഷണിച്ചിട്ടില്ല.

Spread the love
Read Also  ക്ഷേത്രത്തിനകത്ത് ഷർട്ട് നിരോധനം പിൻവലിക്കാനുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നു

Leave a Reply