Sunday, January 16

ശബരിമല വിധിക്കെതിരെ ദേവസ്വംബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കി

സുപ്രീംകോടതിയുടെ ശബരിമല യുവതീപ്രവേശനവിധിക്കെതിരെ ദേവസ്വംബോര്‍ഡ്  സാവകാശ ഹര്‍ജി നല്‍കി. ഇന്ന് ഉച്ച കഴിഞ്ഞാണ് ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കിയത്. 

എട്ടു പുറങ്ങളുള്ള സാവകാശഹര്‍ജിയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍, സ്ത്രീകള്‍ക്ക് ഒരുക്കേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്  വിധി നടപ്പാക്കാന്‍ കുറേക്കൂടി സമയം വേണമെന്ന്   ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കായി  അസാധാരണസുരക്ഷ ഏര്‍പ്പെടുത്തിയിട്ടും സുരക്ഷ ഭീഷണി നേരിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത് 

എത്രയുംവേഗം  ഹര്‍ജി പരിഗണിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. 

ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടിയത് കേന്ദ്രത്തെയും ബി ജെ പി യെയും വെട്ടിലാക്കാനുള്ള സൂചനയാണെന്ന് നിരീക്ഷകര്‍ കരുതുന്നു. ആവശ്യമെങ്കില്‍ കേന്ദ്രസേനയുടെ സേവനം ആവ്ശ്യപ്പെട്ടുകൂടെ എന്ന് കോടതി ചോദിച്ചാല്‍ പിന്നെ സമരത്തിലുള്ള  ബി ജെ പി ആര്‍ എസ് എസ് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ സാധിക്കും. കേന്ദ്രസേനയ്ക്കെതിരെ നിലപാടെടുക്കാന്‍ ബി ജെ പി ക്ക് കഴിയാതെ വരും    

 

 

Spread the love
Read Also  ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ; ബിജെപി പ്രതിരോധത്തിൽ

Leave a Reply