Wednesday, January 19

സർക്കാർ ഏജൻസികൾ തന്നേ ശബരിമലയിൽ എത്തുന്നവരുടെ പ്രായം പരിശോധിക്കുന്നു

ശബരിമലയിൽ നില നിന്നിരുന്ന സ്ത്രീ വിവേചനം സുപ്രീം കോടതി റദ്ദു ചെയ്‌തെങ്കിലും ഇപ്പോഴും സർക്കാർ ഏജൻസികൾ പഴയ നടപടിക്രമങ്ങൾ തുടരുന്നതായി പരാതി. സന്നിധാനത്ത് നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിന് എത്തിയ ആരോഗ്യവകുപ്പിലെ വനിതാ ഉദ്യോഗസ്ഥരെ ദേവസ്വം ഗാര്‍ഡ് പരിശോധിക്കുകയും വനിതാ ഉദ്യോഗസ്ഥരുടെ പ്രായം അടക്കമുള്ള വിവരങ്ങള്‍ ദേവസ്വം ഗാര്‍ഡ് എഴുതിവെക്കുകയും ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തതാണ് ഇത്തരമൊരു ആക്ഷേപം ഉയരാൻ കാരണം.

നിലവിൽ പ്രായം ചോദിക്കേണ്ട യാതൊരു നിയമപരമായ സാധുതയും നിലനിൽക്കാതിരിക്കുമ്പോഴാണ് ഇത്തരത്തിൽ പ്രായം ചോദിച്ചുകൊണ്ടുള്ള അധിക്ഷേപം തുടരുന്നത്. അവലോകന യോഗത്തിനെത്തിയ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ ജീവനക്കാരോടാണ് ഗാര്‍ഡുമാര്‍ രേഖകള്‍ ആവശ്യപ്പെട്ടത്. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ ജെ റീന, വെക്ടര്‍ ബോണ്‍ ഡിസീസ് അഡീ. ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവരെയാണ് നിലയ്ക്കലില്‍ പ്രായം പരിശോധിച്ചത്. രണ്ട് ഉദ്യോഗസ്ഥര്‍ക്കും 50 വയസ്സിന് മുകളിലാണ് പ്രായം എന്ന കാര്യം വ്യക്തമായതിനു ശേഷമാണ് പ്രവേശിപ്പിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Spread the love
Read Also  അച്ഛൻ മരിച്ചത് പൊലീസ് നടപടികളിലല്ല; ശിവദാസന്റെ മകന്റെ മൊഴി പുറത്ത്

Leave a Reply