Wednesday, January 19

ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളായ പോക്സോ കേസിലെ ഇരയ്ക്കും സാക്ഷിക്കും വധഭീഷണി

ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളായ പോക്സോ കേസിലെ ഇരയ്ക്കും സാക്ഷിക്കും വധഭീഷണി. പെട്രോൾ ഒഴിച്ച് കത്തിച്ച് ഓടയിൽ തള്ളുമെന്നാണ് ഭീഷണിയെന്ന് പെൺകുട്ടി മീഡിയ വണ്ണിനോട് വെളിപ്പെടുത്തി. പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ബന്ധുക്കളിൽ നിന്നുമാണ് നിരന്തരം ഭീഷണിയും അസഭ്യവും നടക്കുന്നതെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ ജീവന്‌ ഭീഷണി യുണ്ടെന്ന് കാണിച്ച് പരാതിയുമായി തിരുവനന്തപുരം മെ‍‍ഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവിടെ നിന്നും പ്രതികൂല നിലപാടാണ് ഉണ്ടായതെന്നും നടപടി സ്വീകരിച്ചില്ലെന്നും പെൺകുട്ടി പറഞ്ഞു.

സാക്ഷി പറഞ്ഞ തന്റെ ബന്ധുവായ യുവതിക്കു നേരെയും വധഭീഷണിയുണ്ടെന്നും വെട്ടിക്കീറുമെന്നും വണ്ടി കത്തിക്കുമെന്നും നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പെൺകുട്ടി പറഞ്ഞു. കൂടാതെ തന്നെയും അച്ഛനേയും ചേർത്ത് മോശമായ കാര്യങ്ങൾ കൂടി പറഞ്ഞപ്പോഴാണ് സഹിക്കാൻ പറ്റാതെ പൊലീസിൽ പരാതി നൽകിയത്. പരാതി നൽകി വന്ന ശേഷവും ഒരു തരത്തിലുമുള്ള സമാധാനവും ഇല്ല. പൊലീസ് വന്ന് അവരോട് എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് തങ്ങളെ വഴക്ക് പറയുമെന്നും പെൺകുട്ടി പറയുന്നു.

രാത്രിസമയങ്ങളിൽ നിരന്തരം വീട്ടിൽ വന്ന് തെറിയും അസഭ്യവും വിളിക്കുകയും വധഭീഷണി മുഴക്കുകയും ഇഷ്ടിക കൊണ്ട് തന്നെ മർദിക്കുകയും ചെയ്തതായി പെൺകുട്ടിയുടെ ബന്ധുവായ യുവതി വെളിപ്പെടുത്തി. വണ്ടിയുടെ പെട്രോൾ ടാങ്ക് കത്തിച്ചു. തന്നെ അപായപ്പെടുത്താൻ വാഹനത്തിന്റെ മുൻ ടയറിന്റെ മൂന്ന് സ്ക്രൂ ഊരിമാറ്റി. മാത്രമല്ല, തന്റെ രണ്ട് പെൺമക്കളേയും ഡിവൈഎഫ്ഐ പ്രവർത്തകരെ വിട്ട് ഇല്ലാതാക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. ഇവരെല്ലാം, പ്രതികളായ ഡിവൈഎഫ്എ പ്രവർത്തകരുടെ ബന്ധുക്കളാണെന്നും തങ്ങൾക്ക് അറിയാവു ന്നവരാണെന്നും യുവതി വ്യക്തമാക്കി. താനും പരാതിക്കാരിയായ കുട്ടിയുടെ അമ്മയും ചേർന്ന് പരാതി നൽകാൻ ചെന്നപ്പോൾ തങ്ങളെ അപഹസിക്കുന്ന തരത്തിലാണ് പൊലീസ് സംസാരിച്ചതെന്നും നിങ്ങളെ ഏതു പാർട്ടിക്കാരാണ് വിട്ടതെന്നും മറ്റും ചോദിച്ച് മാനസികമായി വേദനിപ്പിക്കുകയും ചെയ്തെന്നും തങ്ങൾക്കൊരു പാർട്ടിയുമായും ബന്ധമില്ലെന്നും ബന്ധുവായ യുവതി പറഞ്ഞു.

ഭയം കാരണം പഠിക്കാനോ പരീക്ഷ എഴുതാനോ ആവുന്നില്ലെന്നും വധഭീഷണി സംബന്ധിച്ച് മജിസ്ട്രേറ്റിനു മൊഴി നൽകിയിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞു. നേരത്തെ ചൈത്ര തെരേസ ജോണിന് നേരെ വകുപ്പ് തല നടപടി ഉൾപ്പടെയുണ്ടായ കാര്യങ്ങൾ ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകരെ കാണാൻ സമ്മതിക്കാത്തതിനാലാണ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേയ്ക്ക് കല്ലെറിഞ്ഞതും തുടർന്ന് തെരേസ ജോണിന്റെ നേതൃത്വത്തിൽ സിപിഐഎം പാർട്ടി ഓഫീസ് റെയ്ഡ് നടത്തിയതും.

ഏറെ ഗൗരവമുള്ള കേസ് ആയിട്ടും പ്രതികൾക്കെതിരെ നടപടികൾ എടുക്കുന്നില്ലെന്ന പരാതി ശക്തമാണ്. വലിയ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് പോലീസ് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാത്തത് എന്ന് ആക്ഷേപമുയരുന്നുണ്ട്.

Spread the love
Read Also  16 വയസുകാരിയായ പെണ്‍കുട്ടിയെ ഒരു വർഷത്തോളം കൂട്ടബലാൽസംഗത്തിനിരയാക്കി

Leave a Reply