Monday, January 24

ദാസ്യപണി വിവാദം; പൊലീസിന്റെ മനോവീര്യം തകർക്കുന്നത് മാധ്യമങ്ങളാണെന്ന് ഡിജിപി

മാധ്യമങ്ങൾ പൊലീസിന്റെ മനോവീര്യം തകർക്കുന്നുവെന്ന് ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. പൊലീസിലെ ദാസ്യ പണി വിവാദത്തിലാണ് ഡിജിപി പൊലീസിന്റെ മനോവീര്യം തകർക്കുന്നുവെന്ന് പറഞ്ഞു സർക്കുലർ ഇറക്കിയത്.

തെറ്റായ വിവരങ്ങളുടെയും കണക്കുകളുടെയും ഊഹങ്ങളുടെയും പേരിലാണ് പ്രചാരണം നടക്കുന്നത് എന്നും ഇത്തരം വാര്‍ത്തകള്‍ പോലീസിന്റെ മനോവീര്യം കെടുത്തുകയും പൊതുജനങ്ങള്‍ക്കിടയില്‍ പോലീസ് സേനയോട് തന്നെ വിശ്വാസക്കുറവുണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം സർക്കുലറിൽ പറയുന്നു. ദാസ്യ പണി ഒറ്റപ്പെട്ട സംഭവം ആണെന്നും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും അദ്ദേഹം സർക്കുലറിൽ പറയുന്നു.

‘ഒറ്റപ്പെട്ട സംഭവങ്ങളുടെ മറവില്‍ ചില മാധ്യമങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാജ കാമ്പയിനുകള്‍ നടത്തുകയാണ്. തെറ്റായ വിവരങ്ങളുടെയും കണക്കുകളുടെയും ഊഹങ്ങളുടെയും പേരിലാണ് പ്രചാരണം നടക്കുന്നത്. ഇത്തരത്തില്‍ ചില അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളില്‍ അധികവും സ്ഥിരീകരിക്കാത്തതും തെറ്റായതും അടിസ്ഥാനമില്ലാത്തും അസത്യവുമാണ്. ഇത്തരം വാര്‍ത്തകള്‍ പോലീസിന്റെ മനോവീര്യം കെടുത്തുകയും പൊതുജനങ്ങള്‍ക്കിടയില്‍ പോലീസ് സേനയോട് തന്നെ വിശ്വാസക്കുറവുണ്ടാക്കുകയും ചെയ്യും. പോലീസിനെപ്പോലെ മാധ്യമങ്ങള്‍ക്കും സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്’. സർക്കുലറിൽ പറയുന്നു.

നേരത്തെ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന നിരന്തര ആക്രമണങ്ങൾക്ക് എതിരെയും കസ്റ്റഡി കൊലകളുടെ പേരിലും പ്രതിഷേധിച്ചപ്പോഴും ആഭ്യന്തര മന്ത്രി പിണറായി വിജയനും സേനയുടെ മനോവീര്യം തകർക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

Spread the love
Read Also  സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍

Leave a Reply