Wednesday, January 19

മഹാരാഷ്ട്രയില്‍ ക്ഷീരകര്‍ഷകര്‍ക്ക് കഷ്ടകാലം

ഒരിക്കല്‍ രാജ്യത്തെ സമ്പന്നമായ ക്ഷീരമേഖലയായിരുന്ന മഹാരാഷ്ട്രയില്‍ പാലിന് ആദായവില ലഭിക്കാതെ കര്‍ഷകര്‍ വലയുന്നു.

മഹാരാഷ്ട്രയിലെ പ്രധാന പാലുല്പാദനകേന്ദ്രമായ കോല്ഹാപ്പൂരില്‍ ചിലര്‍ക്ക് ലിറ്ററിന് 23 രൂപ ലഭിക്കുന്നുണ്ടെങ്കിലും കൂടുതല്‍ പേര്‍ക്കും ലിറ്ററിന് 17 മുതല്‍ 19 വരെ രൂപയാണ് ലഭിക്കുന്നത്.

പാല്‍ ലിറ്ററിന് 40 മുതല്‍ 44 രൂപ വരെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുമ്പോള്‍ കര്‍ഷകര്‍ കുറഞ്ഞ വില ലഭ്യതയില്‍ ചതിക്കപ്പെടുകയാണ്.

ആഗോളവിതരണത്തില്‍ പാല്‍പ്പൊടിയുടെ അതിബാഹുല്യം കഴിഞ്ഞ എട്ടു മാസത്തിനിടെ പാല്‍വില ലിറ്ററിന് നാല് മുതല്‍ പത്ത് രൂപവരെ വിലയിടിച്ചിലിന് കാരണമായി.

ഭാര്യയുമൊത്ത് പശു വളര്‍ത്തി ജീവിക്കുന്ന സംഗ്ലിയിലെ ക്ഷീരകര്‍ഷകനായ ബാബാസാഹബ് മാനേ പറയുന്നത് കേള്‍ക്കുക: എനിക്ക് ഒരു ദിവസം പാലില്‍നിന്നുള്ള വരുമാനം 700 രൂപയാണ്. പക്ഷെ പശുക്കള്‍ക്കായി എനിക്ക് ചിലവഴിക്കേണ്ടി വരുന്നത് ആയിരം രൂപയാണ്. മുമ്പ് മാസം പാലില്‍നിന്നും 15,000 രൂപ ലാഭം കിട്ടിയിരുന്ന എനിക്ക് ഇപ്പോള്‍ മാസം 9000 രൂപ നഷ്ടപ്പെടുന്നു.

ഒരു ലിറ്റര്‍ കുപ്പിവെള്ളം 20 രൂപയ്ക്ക് വില്കപ്പെടുന്ന നാട്ടിലാണ് പശുവമ്മയെ പോറ്റി വളര്‍ത്തി കര്‍ഷകര്‍ നടുവൊടിയുന്നത്.

Spread the love
Read Also  ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിനു മുസ്ലിം യുവാക്കൾക്ക് വധ ഭീഷണി

Leave a Reply