Thursday, January 20

ഹോട്ടൽ മോട്ടെൽ റെസ്റ്റോറൻറ്‌ ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ത്?

യാത്രക്കിടയിൽ പലപ്പോഴും നമ്മൾ കാണാറുള്ളതാണ് ചില സ്ഥലങ്ങളിൽ ഹോട്ടലെന്നും മോട്ടെലെന്നും റെസ്റ്റോറൻറ്‌ എന്നും എഴുതി വെച്ചിരിക്കുന്നത്. എന്നാൽ ഇവ തമ്മിലുള്ള ശരിയായ വ്യത്യാസങ്ങൾ എന്താണ്?

ഹോട്ടൽ

ഹോട്ടൽ എന്നാൽ താമസിക്കാനുള്ള മുറികൾ ലഭ്യമാകുന്ന സ്ഥലം എന്നാണ് അർത്ഥം. എങ്കിലും ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഭക്ഷണവും ക്രമീകരിക്കാൻ ഹോട്ടൽ അധികൃതർ ശ്രദ്ധിക്കാറുണ്ട്. നമ്മുടെ നാട്ടിൽ പക്ഷേ ഭക്ഷണം ലഭിക്കുന്ന ഇടങ്ങൾക് മൊത്തം ഹോട്ടൽ എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ ഹോട്ടലുകളിൽ താമസത്തിനാണ് പ്രാമുഖ്യം.

മോട്ടെൽ

മോട്ടോർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളോടു കൂടിയ താമസ സ്ഥലങ്ങളാണ് മോട്ടെലുകൾ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് മോട്ടെലുകൾ വ്യാപകമായത്. ഹൈവേകളിലും തിരക്കേറിയ നഗരങ്ങളിലുമാണ് മോട്ടെലുകൾ കൂടുതലായി കാണുവാൻ സാധിക്കുക. താമസവും മോട്ടർ വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യങ്ങളുമാണ് അടിസ്ഥാന സൗകര്യങ്ങൾ എങ്കിലും ഹോട്ടലുകളെ പോലെ മോട്ടെലുകളും ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഭക്ഷണം ക്രമീകരിക്കാറുണ്ട്.

റെസ്റ്റോറൻറ്‌

ഭക്ഷണം ഉണ്ടാക്കുകയും അത് ഉപഭോക്താക്കൾക്ക് അവിടെ വെച്ച് തന്നെ വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥലമാണ് റെസ്റ്റോറന്റുകൾ. ഉപഭോക്താക്കൾക്ക് റെസ്റ്റാറന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാകും.

ചുരുക്കത്തിൽ നമ്മുടെ നാട്ടിൽ കൂടുതലായും ഹോട്ടലുകൾ എന്ന് ബോർഡ് വെച്ചിരിക്കുന്നവയെല്ലാം റെസ്റ്റോറന്റുകൾ ആണ്. നമ്മുടെ സ്റ്റാർ ഹോട്ടലുകളിൽ ഒഴികെ സാധാരണ പാതയോരത്തെ ഹോട്ടലുകളിൽ താമസ സൗകര്യങ്ങൾ ഉണ്ടാവാറില്ല. ഇവയെല്ലാം റെസ്റ്റോറൻറ്‌ ഗണത്തിൽ പെടുന്നവയാണ്.

Spread the love

Leave a Reply