Wednesday, January 19

നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും; ദിലീപ്

ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി ചലച്ചിത്രതാരം ദിലീപ്. ‘അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍ സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും.’ എന്നതാണ് ദിലീപിന്‍റെ പ്രസ്താവന. ഫെസ്ബുക്കിലൂടെയാണ് ദിലീപിന്‍റെ പ്രതികരണം. നടി പീഡിപ്പിക്കപെട്ട കേസില്‍ താന്‍ നിരപരാധിയാണ് എന്ന സൂചനയാണ് ദിലീപ് തന്റെ പോസ്റ്റിലൂടെ നല്‍കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപെട്ട നടപടികള്‍ പുരോഗമിക്കവെയാണ് ദിലീപിന്‍റെ പരാമര്‍ശം.

നേരത്തെ സിനിമാതാരങ്ങളായ നടന്‍ മാധവന്‍, സൂര്യ തുടങ്ങിയവര്‍ നമ്പി നാരായണന് ആശംസകള്‍ നേര്‍ന്നിരുന്നു. ഐഎസ്ആര്‍ഓ ചരക്കേസുമായി ബന്ധപെട്ട് നമ്പി നാരായണന് അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ് അടക്കമുള്ളവര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി ഇന്നലെയാണ് ഉണ്ടായത്.

Spread the love
Read Also  ദിലീപ് വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ആശാസ്യമല്ല: ജസ്റ്റിസ് കമാല്‍ പാഷ