Wednesday, January 19

ദിലീപ് അമ്മയിൽ നിന്ന് രാജിവച്ചുകഴിഞ്ഞതായി മോഹൻലാൽ; അലന്‍സിയറിനെ സംബന്ധിച്ച പരാതി കിട്ടിയിട്ടില്ല

ഡബ്ലിയൂ സി സി പ്രധാനമായും ദിലീപിന്റെ വിഷയമാണ് ഉന്നയിച്ചതെന്നു ‘അമ്മ പ്രസിഡന്റ് മോഹൻലാൽ . അതനുസരിച്ചാണ് ദിലീപിന്റെ രാജി ‘അമ്മ ആവശ്യപ്പെട്ടത് . അദ്ദേഹം രാജിക്കത്ത് തന്നു. അമ്മ അത് അംഗീകരിച്ചു . അമ്മ അംഗങ്ങളുടെ യോഗത്തിനു ശേഷം മോഹൻലാൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

രാജിവച്ചു പോയ നടിമാരെ തിരിച്ചുവിളിക്കില്ലെന്നും മോഹന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു. സംഘടനയിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ അപേക്ഷ തരണം. ആ നടപടി കഴിഞ്ഞ ശേഷം അത് സംബന്ധിച്ച തീരുമാനമുണ്ടാകും  കെ പി എ സി ലളിത വലിയ ആലോചനയില്ലാതെ എന്തോ പറഞ്ഞതാണ്. അവര്‍  മാപ്പ് പറയേണ്ട കാര്യമില്ലെന്നും മോഹന്‍ ലാല്‍ 

മുകേഷിനെതിരെ  മീ ടൂ സംഭവവുമായി ബന്ധപ്പെട്ടുവന്ന ആരോപണം സംബന്ധിച്ച് പരാതി കിട്ടിയിട്ടില്ലെന്നും അത് വന്നുകഴിഞ്ഞാല്‍ എന്തുചെയ്യണമെന്ന്  ആലോചിക്കും. അലന്‍സിയറിനെതിരെ ആരോപണമുന്നയിച്ച നടി അമ്മയ്ക്ക്  പരാതി നല്‍കിയിട്ടില്ലെന്നും മോഹന്‍ ലാല്‍ പറഞ്ഞു 

Spread the love
Read Also  നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കുറ്റം ചുമത്തി കോടതി

Leave a Reply