പെൺകുട്ടികൾ എപ്പോഴും കോണ്ടം കരുതണമെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിച്ചാല്‍ അക്രമം ഒഴിവാക്കാമെന്ന ഉപദേശവുമായി സംവിധായകന്‍ ഡാനിയേല്‍ ശ്രാവണ്‍. തെലങ്കാനയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കവെയാണ് സംവിധായകന്റെ വിവാദ പരാമര്‍ശം. ബലാത്സംഗം നേരിടാന്‍ സ്ത്രീകളെടുക്കേണ്ട മുന്‍കരുതലുകള്‍ എന്ന് മുഖവുരയോടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ബലാത്സംഗം അത്ര വലിയ കാര്യമല്ലയെന്നും . ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകം ഒഴിവാക്കേണ്ടതാനിന്നുമുള്ള വ്യസനവും അയാൾ പങ്കുവയ്ക്കുന്നു. മാത്രമല്ല സമൂഹവും വനിതാ സംഘടനകളുമാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ പ്രധാനകാരണക്കാരെന്നും .

ബലാത്സംഗം ചെയ്യുന്ന ആള്‍ക്ക് നിയമം ഇളവ് നല്‍കിയാല്‍ കൊലപാതകമെന്ന ചിന്ത ഇത്തരക്കാരുടെ മനസില്‍ വരില്ല എന്നുമുള്ള അതി നൂതന ചിന്തയാണ് സംവിധായകന്റെ ഉള്ളിലുള്ളത്. ബലാത്സംഗം ചെയ്യുന്നവരെ സമൂഹവും കോടതിയും വെറുതെ വിട്ടാല്‍ കൊലപാതകമെന്ന ക്രൂരകൃത്യത്തില്‍ നിന്നും സ്ത്രീകള്‍ക്ക് രക്ഷപ്പെടാം.

ഇയാൾ ഇതുകൊണ്ടും നിർത്തുന്നില്ല. അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ നിയമവിധേയമാക്കണമെന്നും . 18 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തെ കുറിച്ച് ബോധവതികളാക്കണമെന്നും വാദിക്കുന്നു. പെണ്‍കുട്ടികള്‍ പുരുഷന്‍മാരുടെ ലൈംഗികാഭിലാഷത്തെ വിലക്കാന്‍ പാടില്ല. എന്നാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. വീരപ്പനെ കൊന്നാല്‍ കള്ളക്കടത്ത് ഇല്ലാതവുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. ലാദനെ കൊന്നാല്‍ തീവ്രവാദം ഇല്ലാതാവില്ല. ഇതുപോലെ തന്നെയാണ് നിര്‍ഭയ ആക്ട് കൊണ്ട് ബലാത്സംഗമോ ലൈംഗികാതിക്രമമോ തടയാന്‍ സാധിക്കില്ല.

ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുക. 18 വയസ് കഴിഞ്ഞവര്‍ കോണ്ടവും ഡെന്റല്‍ ഡാമുകളും കൈവശം വെയ്ക്കുക…ലൈംഗികാഭിലാഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഒരു പുരുഷനും ഒരു സ്ത്രീയേയും കൊലപ്പെടുത്തില്ല. ഇത്തരത്തിലുള്ള എന്തെങ്കിലുമൊരു പദ്ധതി സര്‍ക്കാര്‍ പാസ്സാക്കേണ്ടിയിരിക്കുന്നു – ഇതായിരുന്നു ഡാനിയേല്‍ ശ്രാവണിന്റെ കുറിപ്പ്. കുറിപ്പിനെതിരെ വിമര്ശനവും പൊങ്കാലയും ഉയർന്നപ്പോൾ തടി കേടാവാതിരിക്കാൻ ഇയാൾ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. എന്നാലും അതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഇപ്പോഴും പ്രചരിക്കുന്നു.

ഇയാൾ എടുക്കുന്ന സിനിമയുടെ കാര്യം ഇതിലും ഭീകരമായിരിക്കുമല്ലോ, ഇയാളുടെ സിനിമ കാണുന്ന പ്രേക്ഷകൻ്റെ ഗതികേട് ആലോചിക്കുമ്പോൾ.. എന്നൊക്കെയാണു സോഷ്യൽ മീഡിയയിലെ ട്രോളുകൾ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  എന്‍റെ കേസില്‍ നടന്ന എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ കുറ്റവാളികളെ പിന്തിരിപ്പിച്ചിരുന്നുവെങ്കില്‍ ഇവിടെ നിര്‍ഭയയോ ദിശ കേസോ ആവര്‍ത്തിക്കുമായിരുന്നോ?

LEAVE A REPLY

Please enter your comment!
Please enter your name here