Monday, January 17

ഹാക്കര്‍ സയിദ് ഷുജ ഹൈദരാബാദില്‍ ജീവനക്കാരനായിരുന്നെന്ന വാദം നിരസിക്കാതെ കമ്പനി

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലൂടെ  വ്യാപകമായ അട്ടിമറി നടന്നുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ സെയ്ദ് ഷുജ ആരാണെന്നതിനെക്കുറിച്ച് വ്യാപകമായ അന്വേഷണം. തെരഞ്ഞെടുപ്പില്‍ വന്‍ കൃത്രിമം കാട്ടി ബി ജെ പി അധികാരത്തിലെത്തിയതെന്നു യു എസ് ഹാക്കറായ സെയ്ദ് ഷുജ അവകാശപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളെ പിടിച്ചുലയ്ക്കുകയാണ്. അദ്ദേഹം   ആന്ധ്ര സ്വദേശിയും ഇലക്ട്രോണിക്  കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ജീവനക്കാരനുമായിരുന്നെന്നു വാര്‍ത്ത പുറത്തുവരുന്നുണ്ട്.  ഇങ്ങനെയൊരു ജീവനക്കാരന്‍ കമ്പനിയില്‍ ഇല്ലായിരുന്നുവെന്നു വെളിപ്പെടുത്തിയിരുന്നെങ്കിലും. ആരും തന്നെ  ഈ വാര്‍ത്തയോട്  ഔദ്യോഗികമായി  എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. 2200 ജീവനക്കാര്‍ ജോലി ചെയ്തിരുന്ന ഈ സ്ഥാപനത്തില്‍ സെയ്ദ് ഷുജ എന്ന ജീവനക്കാരന്‍ ഇല്ല എന്ന് നിലവിലുള്ള ജീവനക്കാര്‍ വഴി  പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ അവരാരും തന്നെ  ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

വോട്ടിംഗ് യന്ത്രം നിര്‍മ്മിച്ച സംഘത്തില്‍ സാങ്കേതിക വിദഗ്ധനായ സയിദ് ഷുജയും അംഗമായിരുന്നു എന്നാണു വെളിപ്പെടുത്തലിലൂടെ അയാള്‍ അവകാശപ്പെട്ടത്. ഇത്  തെറ്റായ വാര്‍ത്തയാണെങ്കില്‍  എന്തുകൊണ്ട് വോട്ടിംഗ് മെഷീന്‍ നിര്‍മ്മിച്ച കമ്പനി ഇത് ഔദ്യോഗികമായി വെളിപ്പെടുത്തുന്നില്ല എന്നും വിമര്‍ശകര്‍  ചോദിക്കുന്നു. എന്നാല്‍ ഇത് ഒരു കഥ മാത്രമാണെന്നാണ് ദ വീക്ക് മാഗസിനോട് സ്ഥാപനത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു.  

ഏത് ഇലക്ട്രോണിക് യന്ത്രവും ഹാക്കിങ്ങിനു വിധേയമാക്കാമെന്നും ഐ ടി വിദഗ്ധര്‍ പറയുന്നു. പക്ഷെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനില്‍ വോട്ടിംഗ് സമയത്ത് ഹാക്കിംഗ് സാധ്യമല്ലെന്ന വാദം മുന്നോട്ടുവെയ്ക്കുന്നുണ്ട്. പക്ഷെ മെഷീനിലെ കേബിള്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുള്ളൂവെന്നു മറൂവാദവുമുയരുന്നു.

2014 ലെ തെരഞ്ഞെടുപ്പിനുശേഷം തനിക്കും സുഹൃത്തുക്കള്‍ക്കും നേരെ വെടിയുതിര്‍ത്തുവെന്നും അതില്‍ നാല് സുഹൃത്തുക്കള്‍ കൊല്ലപ്പെട്ടുവെന്നും സയിദ് ഷുജ വെളിപ്പെടുത്തിയിരുന്നു. ഇവര്‍ വ്യാജ വര്‍ഗ്ഗീയ ലഹളയില്‍ കൊല്ലപ്പെട്ടതായി  വാര്‍ത്ത പുറത്തുവിട്ടതായും യു എസ് ഹാക്കര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ആത്മരക്ഷാര്‍ത്ഥം ഷുജ അമേരിക്കയിലേക്ക് രക്ഷപ്പെട്ടു എന്നാണ് വെളിപ്പെടുത്തിയത്.

അതെ സമയം ഗോപിനാഥ് മുണ്ടെയുടെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹത്തിന്‍റെ അനന്തരവന്‍ ആവശ്യപ്പെട്ടു. വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന വെളിപ്പെടുത്തലിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 

Spread the love
Read Also  വോട്ടിംഗ് മെഷീനിൽ വൻ തോതിൽ തിരിമറി എളുപ്പമെന്ന് ഐ എ എസ് വിട്ട കണ്ണൻ ഗോപിനാഥൻ

16 Comments

Leave a Reply