എഴുത്തുകാർ എന്തുമാത്രം കുടിലബുദ്ധിക്കാരും ഇടിച്ചുകയറ്റക്കാരുമാണെന്ന് സാഹിത്യപത്രപ്രവർത്തനം നടത്തിയ ഏഴര വർഷത്തെ പത്രാധിപ ജീവിതം തന്നെ പഠിപ്പിച്ചുവെന്ന് എഴുത്തുകാരനായ ശിഹാബുദ്ദീൻ പൊയ്ത്തും കടവ് പറയുന്നു.

” അവാർഡ് സംഘടിപ്പിക്കൽ, സ്വന്തം പുസ്തകത്തെക്കുറിച്ച് പ്രകീർത്തന ലേഖനമെഴുതിക്കൽ, അതെല്ലാമെടുത്ത് പുസ്തകമാക്കൽ എല്ലാം നേരിൽ കാണാനായി. സ്വന്തം അഭിമുഖം സ്വയം എഴുതിയുണ്ടാക്കിയത് മാറി മെയിൽ ചെയ്ത വയലാർ അവാർഡ് ജേതാവായ എഴുത്തുകാരനെയും പരിചയപ്പെട്ടു. ഈ ഇടിച്ചുകയറ്റക്കാരായ ക്രിമിനലുകളിൽ നിന്ന് ആർക്കെങ്കിലും മലയാള സാഹിത്യത്തെ രക്ഷിക്കാനാവുമോ എന്ന് സംശയമാണ്.

കഴിവുള്ള എഴുത്തുകാരെയൊക്കെ ആസൂത്രണ ബുദ്ധിയോടെ വകഞ്ഞു മാറ്റി മുൻ നിരയിൽ തമ്പടിക്കുകയാണ് ഇക്കൂട്ടർ

കഴിവുള്ള എഴുത്തുകാരെയൊക്കെ ആസൂത്രണ ബുദ്ധിയോടെ വകഞ്ഞു മാറ്റി മുൻ നിരയിൽ തമ്പടിക്കുകയാണ് ഇക്കൂട്ടർ.  സ്വാതികരും പ്രതിഭാശാലികളുമായ എത്രയോ എഴുത്തുകാർ മലയാളത്തിലുണ്ട്. ഇവർ നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്നു. സിംഹങ്ങളുറങ്ങുന്ന ഗുഹക്കു പുറത്ത് ഊളന്മാർ ബഹളമുണ്ടാക്കി നടക്കുകയാണ്. അതാരൊക്കെയാണെന്ന് പത്രാധിപക്കസാരയിലിരുന്നപ്പോഴാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഇത്തരം എഴുത്തുകാർ യഥാർത്ഥത്തിൽ ഭാവാഭിനയചക്രവർത്തിമാരും കടലാസ് തീനികളുമാണ്. ഇത്തരക്കാരെ തിരിച്ചറിയുന്ന കാര്യത്തിൽ ഇത്രകണ്ട് പരാജയപ്പെട്ട വായനാസമൂഹം മുമ്പുണ്ടായിട്ടില്ല എന്ന് തോന്നുന്നു. “

ജനയുഗം ഓണപ്പതിപ്പിലെ അഭിമുഖത്തിലാണു ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൻ്റെ വെളിപ്പെടുത്തൽ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  രാഹുൽ ഗാന്ധിക്ക് വിഷം കൊടുക്കണമെന്ന് ബി ജെ പി മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here