Sunday, January 16

ആര്‍ട്ടിക്കേറിയ രോഗം – കാരണങ്ങളും ചികിത്സയും

പേര് കേട്ടാല്‍ മാരകമായ രോഗമാണെന്ന് തോന്നുമെങ്കിലും ചര്‍മ്മത്തിന് ചുവപ്പു നിറം അല്ലെങ്കില്‍ തടിപ്പ് അല്ലെങ്കില്‍ ഇവ രണ്ടും ഉണ്ടാകുന്ന അവസ്ഥയെയാണ് ആര്‍ട്ടിക്കേറിയ എന്ന് വിളിക്കുന്നത്. ‘ആര്‍ട്ടിക ഡയോക’ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചൊറിയണത്തില്‍ നിന്നാണ് ആര്‍ട്ടിക്കേറിയ എന്ന പേരിന്റെ ഉത്ഭവം. ചൊറിയണം മൂലം ഉണ്ടാകുന്ന ചൊറിഞ്ഞ് തടിപ്പിന് സമാനമാണ് ആര്‍ട്ടിക്കേറിയയുടെ പാടുകള്‍. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ 20% ആളുകള്‍ക്ക് ആര്‍ട്ടിക്കേറിയ മൂലമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കാരണങ്ങള്‍
ചര്‍മ്മത്തിലെ ചില പ്രത്യേക കോശങ്ങളിലേക്ക് (മാസ്റ്റ് കോശങ്ങള്‍) ഹിസ്റ്റമിന്‍ സ്വതന്ത്രമാക്കപ്പെടുന്നതാണ് ആര്‍ട്ടിക്കേറിയയ്ക്ക് കാരണമാകുന്നത്. ആര്‍ട്ടിക്കേറിയയുടെ പ്രത്യേക കാരണം എന്തെന്ന് വ്യക്തമല്ല. ഇനി പറയുന്നവ അതിനു പ്രേരകങ്ങളാവുന്നു;ജലദോഷം അല്ലെങ്കില്‍ അണുബാധ, ഭക്ഷണങ്ങളില്‍ നിന്നുള്ള അലര്‍ജി (കുട്ടികളില്‍ പശുവിന്‍പാല്‍, കക്ക, അണ്ടിപ്പരിപ്പ്, പീച്ച് പഴം, ആപ്പിള്‍),ചില മരുന്നുകള്‍, മൃഗങ്ങളുടെ രോമം, സൂര്യപ്രകാശം, ലാറ്റക്‌സ്, പൂമ്‌ബൊടി, ഈച്ചകളും വണ്ടുകളും കുത്തുന്നത്, രക്തം പകര്‍ത്തല്‍ ചില ആളുകളില്‍, പ്രേരകങ്ങളെ കുറിച്ച് വ്യക്തമായി അറിയാന്‍ സാധിക്കും. ഇത്തരത്തിലുള്ള ആര്‍ട്ടിക്കേറിയയുടെ കാരണങ്ങള്‍ സാധാരണഗതിയില്‍ ദൃഷ്ടിഗോചരങ്ങളുമായിരിക്കും.

ആര്‍ട്ടിക്കേറിയ പലതരം
തണുപ്പ്: തണുപ്പ് അനുഭവിക്കുന്നതു മൂലം ഉണ്ടാകുന്ന ആര്‍ട്ടിക്കേറിയ

ഡെര്‍മോഗ്രാഫിസം: ചര്‍മ്മത്തില്‍ ചൊറിയുന്ന സ്ഥലത്ത് ഉണ്ടാകുന്ന ആര്‍ട്ടിക്കേറിയ

സോളാര്‍ ആര്‍ട്ടിക്കേറിയ: സൂര്യപ്രകാശം ഏല്‍ക്കുന്നതു മൂലം ഉണ്ടാകുന്ന അപൂര്‍വ ഇനം ആര്‍ട്ടിക്കേറിയ.

ഡിലെയ്ഡ് പ്രെഷര്‍ ആര്‍ട്ടിക്കേറിയ: എന്തെങ്കിലും ഉപകരണങ്ങള്‍ ഉപയോഗിക്കുമ്‌ബോള്‍ അല്ലെങ്കില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്ന അവസരങ്ങളില്‍ ശരീരത്തില്‍ സമ്മര്‍ദം ഉണ്ടാകുന്ന ഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ആര്‍ട്ടിക്കേറിയ.

അക്വാജനിക് ആര്‍ട്ടിക്കേറിയ: വെള്ളവുമായുള്ള സമ്പര്‍ക്കം മൂലം ഉണ്ടാകുന്ന അപൂര്‍വമായി മാത്രം കാണപ്പെടുന്ന ആര്‍ട്ടിക്കേറിയ
കോണ്ടാക്ട് ആര്‍ട്ടിക്കേറിയ: അലര്‍ജിയുണ്ടാക്കുന്ന സസ്യങ്ങള്‍, മൃഗങ്ങളുടെ രോമം തുടങ്ങിയവയുമായി സമ്ബര്‍ക്കത്തിലാവുന്നതു മൂലം ഉണ്ടാകുന്ന ആര്‍ട്ടിക്കേറിയ.
കോളിനേര്‍ജിക് ആര്‍ട്ടിക്കേറിയ: വിയര്‍പ്പ് മൂലം ഉണ്ടാകുന്ന ആര്‍റ്റിക്കേറിയ.

ലക്ഷണങ്ങള്‍
ആര്‍ട്ടിക്കേറിയയുടെ പ്രധാന ലക്ഷണം ചൊറിച്ചില്‍ ആണ്. ചൊറുതണത്തില്‍ സ്പര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെ ശരീരത്തില്‍ തടിപ്പുകള്‍. വെളുത്ത നിറത്തിലും പിങ്ക് നിറത്തിലും ഉള്ള ഇവ വൃത്താകൃതിയിലോ വരകള്‍ പോലെയോ കാണപ്പെടാം. ശരീരത്തില്‍ എവിടെ വേണമെങ്കിലും പാടുകള്‍ പ്രത്യക്ഷപ്പെടാം. നാക്കിലും ചുണ്ടുകളിലും മുഴകള്‍ (ആന്‍ജിയോഎഡീമ) പ്രത്യക്ഷപ്പെടാം.

രോഗനിര്‍ണയം
മിക്ക കേസുകളിലും ആര്‍ട്ടിക്കേറിയ ഉണ്ടാകുന്നതിനുള്ള കാരണം വ്യക്തമായിരിക്കില്ല. എന്നിരുന്നാലും, എന്തെങ്കിലും അലര്‍ജിക്കു കാരണമാവുന്ന വസ്തുക്കളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നോ എന്ന് ഡോക്ടര്‍ അന്വേഷിച്ചറിയും. ആര്‍ട്ടിക്കേറിയ കേസുകള്‍ക്ക് മിക്കപ്പോഴും പ്രത്യേക പരിശോധന ആവശ്യമായിവരില്ല. ചിലയവസരങ്ങളില്‍, ഒരു പ്രേരകമാണ് കാരണമാകുന്നത് എങ്കില്‍, ചര്‍മ്മം, രക്തം, മൂത്രം എന്നിവയുടെ പരിശോധന നടത്താന്‍ നിര്‍ദേശിച്ചേക്കാം.

ചികിത്സ
സാധാരണയായി ആന്റിഹിസറ്റമിന്‍ മരുന്നുകളാണ് നിര്‍ദേശിക്കുന്നത്. ഗുരുതരമായ കേസുകളില്‍ കുറച്ചു കാലത്തേക്ക് കോര്‍ട്ടിക്കോസ്റ്റിറോയിഡുകള്‍ നിര്‍ദേശിച്ചേക്കാം.അപൂര്‍വം കേസുകളില്‍, ആന്‍ജിയോഎഡീമ മൂലം ഉണ്ടാകുന്ന, ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് എപിനെഫ്രിന്‍ കുത്തിവയ്പുകള്‍ നല്‍കുന്നു. ആര്‍ട്ടിക്കേറിയയ്ക്ക് കാരണമാകാവുന്ന പ്രേരകങ്ങളെ ഒഴിവാക്കുക. ഇത് ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. തണുപ്പ്, ചൂട്, അലര്‍ജിയുണ്ടാക്കുന്ന ആഹാരങ്ങളും മരുന്നുകളും എന്നിവ ഒഴിവാക്കുകയാണ് ഈ രോഗം പ്രതിരോധിക്കാന്‍ കാരണം.

Read Also  ചികിത്സാവിശ്യത്തിനായി തായ്‌ലാന്‍ഡില്‍ കഞ്ചാവ് നിയമവിധേയമാകും

സങ്കീര്‍ണതകള്‍
ദീര്‍ഘകാലം നിലനിക്കുന്ന ആര്‍ട്ടിക്കേറിയ മൂലം ഉണ്ടാകുന്ന സങ്കീര്‍ണതകളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു. നാക്കും ചുണ്ടുകളും വീങ്ങുന്നതു മൂലം ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍, അലര്‍ജി മൂലം ഉണ്ടാകുന്ന ജീവന് ഭീഷണിയാവുന്ന പ്രതിപ്രവര്‍ത്തനം. നിങ്ങള്‍ക്ക് ത്വക്ക് രോഗമുണ്ടെങ്കില്‍ ആര്‍ട്ടിക്കേറിയ രോഗമാണോ എന്ന് നിര്‍ണ്ണയിച്ച് ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുകയും തുടര്‍ചികിത്സ നടത്തുകയും ചെയ്യുക.

Spread the love

Leave a Reply