Saturday, January 29

ഇന്ത്യയ്ക്ക് തുരങ്കം വെക്കാന്‍ റഷ്യന്‍ ഫെഡറേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ക്ക് പരിശീലനം നല്കുന്നു

ഏതാനും വർഷങ്ങൾക്കു മുമ്പ് ലോകരാഷ്ട്രീയത്തില്‍ എതിർചേരിയിൽ പങ്കെടുത്തിരുന്ന രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധബന്ധങ്ങൾ ശക്തമാകുന്നു. പാകിസ്ഥാനും റഷ്യയുമാണ് അവ. പാകിസ്താനി പട്ടാളക്കാരും ഉദ്യോഗസ്ഥരും പെട്ടെന്നുതന്നെ റഷ്യൻ സൈനിക പരിശീലന സ്ഥാപനങ്ങളില്‍ പരിശീലനം നേടും. 

 

റഷ്യന്‍ ഫെഡറേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രെയിനിംഗിനായി പാകിസ്താൻ സർവീസ് അംഗങ്ങളെ നിയമിക്കുന്ന കരാറിൽ ഇരു രാജ്യങ്ങളും ചൊവ്വാഴ്ച ഒപ്പു വെച്ചു. അതിന്‍പ്രകാരം പാക് സൈന്യത്തിന് റഷ്യയിൽ പരിശീലനത്തിന് വഴിയൊരുങ്ങും. ഒരിക്കല്‍ ഇന്ത്യയുടെ ഏറ്റവും നല്ല ബന്ധുവും ആയുധങ്ങളും സൈനികോപകരണങ്ങളും വിതരണം ചെയ്തിരുന്നതുമായ രാജ്യമാണ് റഷ്യ.

പാകിസ്ഥാന്‍ വാര്‍ത്താ വെബ്സൈറ്റായ ഡാണ്‍.കോം റിപ്പോര്‍ട്ടനുസരിച്ച് റാവല്‍പിണ്ടിയില്‍ ചൊവ്വാഴ്ച ആദ്യ പാകിസ്ഥാന്‍- റഷ്യ സംയുക്ത മിലിഠ്ഠറി കോണ്‍സുലേറ്റീവ് കമ്മിറ്റിയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും ഉടമ്പടി ഒപ്പു വെച്ചത്. റഷ്യയുടെ ഭാഗത്തുനിന്നും റഷ്യന്‍ ഉപപ്രതിരോധമന്ത്രി കേണല്‍ ജനറല്‍ അലക്സാണ്ടര്‍ ഫോമിനും, പാകിസ്ഥാന്‍ ഭാഗത്തുനിന്നും  വിരമിച്ച പ്രതിരോധ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ സമീറുല്‍ ഹസ്സന്‍ ഷായുമാണ് മീറ്റിംഗില്‍ പങ്കെടുത്തത്. ജനറല്‍ ഫോമിന്‍ ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ പാകിസ്ഥാനി ആര്‍മിയുടെ ശക്തനായ ചീഫ് ജനറല്‍ ഖമര്‍ മുഹമ്മദ് ബാജ്വയെയും സന്ദര്‍ശിച്ചു.

റഷ്യന്‍ ഉപപ്രതിരോധമന്ത്രി കേണല്‍ ജനറല്‍ അലക്സാണ്ടര്‍ ഫോമിനും, പാകിസ്ഥാനിലെ വിരമിച്ച പ്രതിരോധ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ സമീറുല്‍ ഹസ്സന്‍ ഷായും

2014 നവംബറില്‍ ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണ ഉടമ്പടി ഒപ്പു വെച്ചിരുന്നു. 2015 ഒക്ടോബറില്‍ ഇരു രാജ്യങ്ങളും ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള  മിലിട്ടറി-സാങ്കേതിക സഹകരണത്തിനും റഷ്യ പാകിസ്ഥാന് ആയുധവിതരണം നടത്തുന്നതിനും ധാരണയായിരുന്നു.

ഇരുരാജ്യങ്ങളുടെയും ഭടന്മാര്‍ സംയുക്തമായി സൗഹൃദ പട്ടാളപ്രകടനം നടത്തിയതിനു ശേഷം പാകിസ്ഥാന്‍ റഷ്യയില്‍ നിന്നും നാല് എം.ഐ-35എം യുദ്ധവിമാനവും ചരക്കുവിമാനവും വാങ്ങിക്കഴിഞ്ഞു.

ആറാം തലമുറ യുദ്ധവിമാനങ്ങള്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പാകിസ്ഥാന് എസ് യു-35 യുദ്ധവിമാനങ്ങള്‍ നല്കാമെന്ന റഷ്യയുടെ വാഗ്ദാനത്തെ തുടര്‍ന്നാണ് റഷ്യന്‍ ഫെഡറേഷനില്‍ പാകിസ്ഥാന്‍ പട്ടാളക്കാര്‍ക്ക് പരിശീലനം നല്കാനും ധാരണയായത്.

ഞങ്ങള്‍ക്ക് ഇന്ത്യയെ ആക്രമിക്കേണ്ടതില്ല. എന്നാല്‍ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിലെ ഇന്ത്യയുടെ ആശങ്കയുടെ പശ്ചാത്തലത്തിലാണ് റഷ്യ പാകിസ്ഥാന് എസ് യു-35 യുദ്ധവിമാനങ്ങള്‍ നല്കുന്നത്. അല്ലെങ്കില്‍ ചൈനയോ ദക്ഷിണകൊറിയയോ ടര്‍ക്കിഷ് കമ്പനികളോ അഞ്ച് വര്‍ഷത്തിനകം അത് മാര്‍ക്കറ്റിലെത്തിക്കും എന്നാണ് റഷ്യന്‍ യുദ്ധതന്ത്ര സാങ്കേതികതാ വിശകലന കേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ കോണ്‍സ്റ്റാന്‍റിന്‍ മാകഗയോങ്കോ പ്രവ്ദയോട് പറഞ്ഞത്.  ഇന്ത്യ ആയുധരംഗത്തെ എല്ലാ ധാര്‍മ്മികബാധ്യതകളും ഒഴിവാക്കിയതിനാലാണ് റഷ്യ പാകിസ്ഥാനുമായി ഇത്തരം ഇടപാട് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി ഭരണത്തില്‍ ഇന്ത്യ അമേരിക്കന്‍ കാല്‍ക്കീഴില്‍ അമര്‍ന്നതോടെയാണ് ഒരിക്കല്‍ ഇന്ത്യയുടെ മഹത് സുഹൃത്തായിരുന്ന റഷ്യ ഇപ്പോള്‍ പാകിസ്ഥാനുമായി കൂട്ടു ചേരുന്നത്.

Spread the love