Wednesday, January 19

എല്ലാവരും സസ്യഭുക്കാവണമെന്ന് ഉത്തരവിടാനാവില്ലെന്ന് സുപ്രീം കോടതി

രാജ്യത്തെ എല്ലാവരും സസ്യഭുക്ക് ആവണമെന്ന് ഉത്തരവിടാനാവില്ലെന്ന് സുപ്രീം കോടതി. രാജ്യത്തെ മാംസകയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ശ്രദ്ധേയ നിരീക്ഷണം. ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍ ആണ് ര്‍ക്കാരിതര സംഘടനയായ ഹെല്‍ത്തി വെല്‍ത്തി എത്തിക്കല്‍ വേള്‍ഡ്, ഗൈഡ് ഇന്ത്യ ട്രസ്റ്റ് എന്നിവരുടെ ഹർജി പരിഗണിക്കവെ രാജ്യത്ത എല്ലാവരും വെജിറ്റേറിയന്‍ ആകണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചത്. കേസ് ഫെബ്രുവരിയിൽ വീണ്ടും പരിഗണിക്കും.

രാജ്യത്ത് പശുവിന്റെ പേരിൽ നിരന്തരം ആക്രമണങ്ങളും കൊലയും നടക്കുന്ന പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ മാംസാഹാരം സംബന്ധസിച്ച നിരീക്ഷണം പ്രത്യക പ്രാധാന്യം അർഹിക്കുന്നതാണ്.

Spread the love
Read Also  ദിലീപ് സുപ്രീം കോടതിയിൽ; ഹൈക്കോടതി ഉൾപ്പടെ തള്ളിയ ആവശ്യം പരിഗണിക്കണമെന്നാവശ്യം

Leave a Reply