Monday, January 24

“ചികിത്സിച്ചതൊക്കെ ശരിതന്നെ; മുസ്ലിങ്ങളായതിനാൽ ഫ്‌ളാറ്റൊഴിഞ്ഞേ പറ്റൂ”: ഡോക്ടർമാരോട് ഹിന്ദുത്വസംഘടന

വാടകഫ്‌ളാറ്റിലെ താമസക്കാരായായ ഡോക്ടർമാരോട് ഫ്‌ളാറ്റൊഴിയാൻ ഹിന്ദുത്വസംഘടനയുടെ മുന്നറിയിപ്പ് . ഫ്‌ളാറ്റിൽ ഒരുമിച്ചു താമസിച്ചു മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന പഴയ സഹപാഠികളായ ഡോക്ടര്മാര്ക്കാണ് അയൽവാസികളായ ഹിന്ദുത്വതീവ്രവാദികളുടെ കുടിയൊഴിക്കൽ ഭീഷണി നേരിടേണ്ടിവന്നിരിക്കുന്നത്. സംഭവം മറ്റെങ്ങുമല്ല പശ്ചിമബംഗാളിന്റ തലസ്ഥാനമായ കൊൽക്കൊത്തയുടെ ഹൃദയഭാഗത്തുതന്നെ! തീവ്രഹിന്ദുസംഘടനയായ സംഘാതി ആഭിജാൻ ആണ് വിലക്കുമായി രംഗത്തുവന്നിരിക്കുന്നത്. ‘സുഖമില്ലാതെ വന്നപ്പോൾ ഇവർ നമ്മെ ചികിത്സാച്ചതൊക്കെ ശരിതന്നെ പക്ഷെ ഇവരെ നമ്മുടെ അയൽവാസികളായി അംഗീകരിക്കാൻ കഴിയില്ല.’ ഇതാണ് സംഘടന അയൽവാസികളോട് നൽകുന്ന വിശദീകരണം.

അഫ്താബ് ആലം, മോജ്താബാ ഹസൻ, നാസർ ഷെയ്ഖ്, ശൗക്കത്ത് ഷെയ്ക്ക് എന്നീ ഡോക്ടർമാരാണ് താമസിക്കാനിടമില്ലാതെ പ്രതിസന്ധിയിൽ പെട്ടിരിക്കുന്നത്. വളരെയേറെ കഷ്ടപ്പെട്ടിട്ടാണ് അവർക്ക് ദക്ഷിണ കൊൽക്കൊത്ത ഹൗസിംഗ് സൊസൈറ്റിയിൽ ഒരു ഫ്ലാറ്റ് സംഘടിപ്പിക്കാനായത് . മുസ്ലിങ്ങളായതിനാൽ നഗരത്തിൽ ആരും ഫ്ലാറ്റ് തരാൻ തയ്യാറല്ലെന്ന് ഡോക്ടർമാർ പരാതിപ്പെട്ടു. ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിന്റെ ഉടമ ഒരു നല്ല മനുഷ്യനായതുകൊണ്ട് താമസിക്കാനിടം കിട്ടി. പക്ഷെ ഏതാനും ദിവസം കഴിഞ്ഞപ്പോൾ ചില അയൽവാസികൾ ശത്രുതയോടെ പെരുമാറാൻ തുടങ്ങി.

സമീപത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ഒരാൾ വീട്ടിലേക്ക് കയറിവന്നു  ഡോക്ടർമാരുടെ തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെട്ടു. പേര് വായിച്ചശേഷം ഇനി ഇവിടെ താമസിക്കാൻ പാടില്ലെന്നാണ് ഫ്ലാറ്റ് നിവാസികളുടെ യോഗത്തിൽ തീരുമാനമെടുത്തതെന്നറിയിച്ചു. ഈ ഹിന്ദുത്വ സംഘടനയ്ക്ക് സ്വാധീനമുള്ള ഫ്ലാറ്റ് സമുച്ചയമായതിനാൽ ഉടമയും നിസ്സഹായാവസ്ഥയിലാണ്. ഡോക്ടർമാർ വീടന്വേഷിച്ച് നട്ടം തിരിയുകയാണ്.

.

Spread the love
Read Also  ഇനിമുതല്‍ പ്രവാസി തൊഴിലാളികള്‍ക്ക് സൗദിയില്‍ ഫ്ളാറ്റുകള്‍ പങ്കിടാം