Sunday, January 16

നടി സൂസന്‍ സാരന്‍റനെ അറസ്റ്റ് ചെയ്തു

പ്രസിഡന്‍റ് ട്രമ്പിന്‍റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമുയരുന്നു. നിയമവിരുദ്ധപ്രകടനം നടത്തിയതിന്‍റെ പേരില്‍ വാഷിംങ്ടണില്‍ നടി സൂസന്‍ സാരന്‍റന്‍ ഉള്‍പ്പെടെ അറുനൂറോളം സ്ത്രീകളെ അറസ്റ്റ് ചെയ്തു.
രക്ഷിതാക്കളില്‍നിന്നും വേര്‍പെടുത്തപ്പെട്ട കുട്ടികളുടെ പ്രശ്നമുന്നയിച്ച് കുടിയേറ്റനിയമങ്ങള്‍ക്കെതിരെ ആയിരുന്നു സ്ത്രീകളുടെ പ്രതിഷേധം. കുടുംബം ഒന്നായിരിക്കട്ടെ എന്നെഴുതിയ ബാനറുകളേന്തിയായിരുന്നു സ്ത്രീകളുടെ പ്രകടനം.
1996ല്‍ ഡെഡ് മാന്‍ വാക്കിങ് എന്ന സിനിമയിലെ അഭിനയത്തിന് ഓസ്കാര്‍ ലഭിച്ചിട്ടുള്ള സൂസന്‍ സാരന്‍റന്‍ സാമൂഹ്യപ്രവര്‍ത്തക കൂടിയാണ്. 1999ല്‍ ന്യൂയോര്‍ക്കില്‍ നിരായുധനായ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ കൗമാരക്കാരനെ പോലീസ് വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ചതിന് നടി മുമ്പും അറസ്റ്റിലായിട്ടുണ്ട്.
ട്രമ്പിന്‍റെ കുടിയേറ്റ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ഡെമോക്രാറ്റിക് പ്രതിനിധിയായ പ്രമീള ജയപാലിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
തടങ്കല്‍ കേന്ദ്രങ്ങളില്‍ കുടുംബത്തെ ഒന്നിച്ച് പാര്‍പ്പിക്കാം എന്ന് കഴിഞ്ഞ ആഴ്ച ട്രമ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ നിലവില്‍ വേര്‍തിരിക്കപ്പെട്ട കുട്ടികളുടെ പ്രശ്നം നിയമം കണക്കിലെടുക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ പരാതി. മേയ് അഞ്ച് മുതല്‍ ജൂണ്‍ ഒമ്പത് വരെയുള്ള കാലയളവില്‍ 2,342 കുട്ടികളെയാണ് രക്ഷിതാക്കളില്‍നിന്നും പിരിച്ച് മാറ്റിയിട്ടുള്ളത്

Spread the love
Read Also  ട്രംപിന്‍റെ ദീപാവലി ട്വീറ്റില്‍ ഇന്ത്യയില്‍ ഹിന്ദുവില്ല