Wednesday, January 19

ട്രംപിന് വേണ്ടി ജോലി ചെയ്യുന്നോ? കടക്ക് പുറത്ത്

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി ജോലി ചെയ്യുന്നതിന്റെ പേരില്‍ വെള്ളിയാഴ്ച രാത്രി തന്നെ വിര്‍ജീനിയയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും ഇറക്കി വിട്ടതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ ഹക്കബീ സാന്റേഴ്‌സ് ട്വീറ്റ് ചെയ്തു. വിര്‍ജീനിയയിലെ ലെക്‌സിംഗ്ടണിലുള്ള ദ റെഡ് ഹെന്‍ റസ്റ്റോറന്റില്‍ നിന്നാണ് തന്നെ ഇറക്കിവിട്ടതെന്നാണ് സാറയുടെ പരാതി. തന്നോട് അപമര്യാദമായി പെരുമാറി എന്നതിനപ്പുറം റസ്‌റ്റോറന്റ് ഉടമയുടെ നടപടിക്ക് വിശാല അര്‍ത്ഥങ്ങളുണ്ടെന്നാണ് സാറയുടെ പക്ഷം.
‘നിങ്ങള്‍ പോട്ടൂസിന് (ട്രംപിന്റെ ഇരട്ടപ്പേര്) വേണ്ടി ജോലിയെടുക്കുകയാണെന്നും അതിനാല്‍ ഇറങ്ങിപ്പോകണമെന്നുമാണ് ഉടമ ആവശ്യപ്പെട്ടതെന്ന് അവര്‍ പറഞ്ഞു. തനിക്ക് അഭിപ്രായവ്യത്യാസമുള്ളവരോട് പോലും മര്യാദയ്ക്ക് പെരുമാറാന്‍ ശ്രമിക്കാറുണ്ടെന്നും ഇനിയും അങ്ങനെ തുടരുമെന്നും സാറ പറയുന്നു. ഔദ്ധ്യോഗിക അക്കൗണ്ടില്‍ നിന്നും വന്ന സാറയുടെ ട്വീറ്റിന് ഒരു മണിക്കൂറിനുള്ളില്‍ 22,000 മറുപടികളാണ് ലഭിച്ചത്. റസ്റ്റോറന്റ് ഉടമയുടെ നടപടിയെ അനുകൂലിച്ചും എതിര്‍ത്തും വലിയ യുദ്ധമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്.

Spread the love
Read Also  സന്തോഷവാർത്ത, കോവിഡ് വൈറസ് വെയിലിൽ വളരെ വേഗം കൊല്ലപ്പെടുന്നതായി പഠനം

Leave a Reply