Thursday, January 20

കുടുംബ പാരമ്പര്യത്തെ മാറ്റി നിർത്തി തന്റെ കഴിവിനെ വിലയിരുത്തണമെന്ന് രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി ഒരു രാഷ്ട്രീയ നേതാവല്ലെന്നും കോൺഗ്രസ് കുടുംബത്തിൽ ജനിച്ചതുകൊണ്ട് മാത്രമാണ് അയാൾ കോൺഗ്രസ് നേതൃത്വത്തിൽ എത്തിയത് എന്നുമുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. ലണ്ടനില്‍ മാധ്യമപ്രവര്‍ത്തരുമായി സംസാരിക്കുമ്പോഴാണ് പേരിന്റെ കൂടെ ഗാന്ധിയെന്ന് ഉള്ളപ്പോൾ മറ്റെന്ത് വേണമെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി ന്റെ കഴിവിനെയാണ് വിലയിരുത്തേണ്ടത് എന്ന രാഹുൽ പറഞ്ഞത്.

“എന്റെ അച്ഛന്‍ പ്രധാനമന്ത്രിയാകുന്നത് വരെ ഞങ്ങളുടെ കുടുംബത്തിന് യാതൊരു അധികാരവുമുണ്ടായിരുന്നില്ല. മാത്രമല്ല, നിങ്ങളെന്നോട് മറ്റ് വിഷയങ്ങളെ പറ്റി സംസാരിക്കൂ, വിദേശനയങ്ങളെ കുറിച്ച്, വികസനത്തെ കുറിച്ച്, സാമ്പത്തികം, കൃഷി- ഇവയെക്കുറിച്ചൊക്കെ ചോദിക്കൂ. നിങ്ങള്‍ക്ക് ചോദിക്കാനുള്ളതൊക്കെ ചോദിക്കൂ. എന്നിട്ട് എന്നെ വിലയിരുത്തൂ’- രാഹുല്‍ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം മുതൽ ഇന്ന് വരെ ഏറ്റവും കൂടതൽ കോൺഗ്രസിനെയും കോൺഗ്രസ് പ്രവർത്തകരെയും ബുദ്ധിമുട്ടിലാക്കിയ ചോദ്യമായിരുന്നു രാഹുൽ ഗാന്ധിയുടെ പാരമ്പര്യമല്ലാതെ മറ്റെന്തുണ്ട് എന്ന ചോദ്യം. ഇതിനാണ് ഇപ്പോൾ രാഹുൽ മറുപടി പറഞ്ഞിരിക്കുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുപോലെ ഇവിടെയിരുന്ന് ഇതുപോലെ സംസാരിക്കാനാവില്ല. ഇങ്ങനെയുള്ള പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിട്ടുമില്ല. ഞാന്‍ കഴിഞ്ഞ 14-15 വര്‍ഷമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു. ആളുകളെ കേള്‍ക്കാനും, അവരുടെ ആശയങ്ങളെ ബഹുമാനിക്കാനും എനിക്കറിയാമെന്നും രാഹുൽ പറഞ്ഞു. ആര്‍.എസ്.എസ്. നിരന്തരം എന്നെ ആക്രമിച്ചുകൊണ്ടിരുന്നത് തനിക്കേറെ ഗുണം ചെയ്തുവെന്നും തിരിച്ചടികളില്‍ നിന്ന് താനൊരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഞാനേത് കുടുംബത്തില്‍ നിന്ന് വരുന്നു എന്നത് വച്ചാണോ എന്റെ കഴിവ് വച്ചാണോ എന്നെ വിലയിരുത്തേണ്ടതെന്ന് നിങ്ങള്‍ തീരുമാനിക്കൂ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

Spread the love
Read Also  കേരളത്തിൽ ബി ജെ പി അധികാരത്തിൽ വരുമെന്ന് ഇ ശ്രീധരൻ