അറബിക്കടലിനോട് ചേർന്ന് ഇന്ത്യൻ മഹാസമുദ്രഭാഗത്ത് ഇരട്ടന്യൂനമർദ്ദത്തിനു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കടലോരസഞ്ചാരികൾക്കും മത്സ്യത്തൊഴിലാളികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

കേരളദുരന്തനിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പിൻ്റെ വിശദാംശങ്ങൾ

തെക്ക് പടിഞ്ഞാറൻ അറബിക്കടലിനോട്‌ ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയൽ പ്രദേശങ്ങളിലായി ഒരു ന്യൂനമർദം രൂപപ്പെടുകയും അടുത്ത 48 മണിക്കൂറിൽ ഇത് ശക്തിപ്രാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നു.

*അടുത്ത 24 മണിക്കൂറിൽ ലക്ഷദ്വീപിനും തെക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാനിടയുണ്ട്. പിന്നീടുള്ള 24 മണിക്കൂറിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കുവാൻ സാധ്യതയുണ്ട്. മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം.*

*01-12-2019 ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് അറബിക്കടൽ, മാലിദ്വീപ്,ലക്ഷദ്വീപ് മേഖല,കേരള തീരം എന്നിവിടങ്ങളിൽ മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.*

*02-12-2019 ന് മണിക്കൂറിൽ 45 മുതൽ 55 വരെ (ചില നേരങ്ങളിൽ 65 വരെ) കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള ലക്ഷദ്വീപ് മേഖല, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ, മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടൽ, ലക്ഷദ്വീപ് മേഖല,കേരള തീരം, കർണാടക തീരം എന്നിവിടങ്ങളിൽ മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.

03-12-2019 ന് മണിക്കൂറിൽ 45 മുതൽ 55 വരെ (ചില നേരങ്ങളിൽ 65 വരെ) കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ, കർണാടക തീരം എന്നിവിടങ്ങളിൽ മൽസ്യ ബന്ധനത്തിനായി പോകരുത്.

04-12-2019 ന് മണിക്കൂറിൽ 50 മുതൽ 60 വരെ (ചില നേരങ്ങളിൽ 70 വരെ) കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ ,തെക്ക് പടിഞ്ഞാറ് എന്നിവിടങ്ങളിൽ മൽസ്യ ബന്ധനത്തിനായി പോകരുത്

05-12-2019 ന് മണിക്കൂറിൽ 45 മുതൽ 55 വരെ (ചില നേരങ്ങളിൽ 65 വരെ) കിലോമീറ്റർ വേഗതയിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും തുടരാനിടയുള്ള തെക്ക് കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ ,തെക്ക് പടിഞ്ഞാറ് എന്നിവിടങ്ങളിൽ മൽസ്യ ബന്ധനത്തിനായി ഒരു കാരണവശാലും പോകരുത്.

മേൽപറഞ്ഞ പ്രദേശങ്ങളിൽ പ്രസ്തുത കാലയളവിൽ മൽസ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

മുന്നറിയിപ്പുള്ള സമുദ്രഭാഗങ്ങൾക്കുള്ള വ്യക്തതക്കായി ഭൂപടം കാണുക.

*കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി- കേന്ദ്ര കാലാവസ്ഥ വകുപ്പ്*

Read Also  കനത്ത മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here