മകൻ കൊന്ന് കുഴിച്ചുമൂടിയ അമ്മ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോൾ നിരവധി സംശയങ്ങൾ ബാക്കിനിൽക്കുന്നു. മകൻ സുനില്‍കുമാര്‍ അമ്മയെ ജീവനോടെ കുഴിച്ചുമൂടിയതാണോയെന്നും സംശയമുയരുന്നുണ്ട്

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ എൺപത്തിനാലുകാരിയായ സാവിത്രിയമ്മയുടെ മരണം സംഭവിച്ചത് ശ്വാസം മുട്ടിയാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഒന്നുകിൽ മകൻ കഴുത്ത് ഞെരിച്ചു കൊന്നതോ അല്ലെങ്കില്‍ മര്‍ദനത്തില്‍ ബോധരഹിതയായ സാവിത്രിയമ്മയെ ജീവനോടെ കുഴിച്ചിട്ടതോ ആകാം ഇതിനു കാരണമെന്നാണ് നിഗമനം.

മർദ്ദനത്തിൽ സാവിത്രിയമ്മയുടെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞതായും പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. എല്ലുകൾ ഒടിഞ്ഞത് അവരെ നിലത്തിട്ട് ചവിട്ടിയപ്പോഴായിരിക്കാം എന്നാണു നിഗമനം. തല ഭിത്തിയിൽ ചേർത്ത് ഇടിച്ചതുകൊണ്ടാകാം തലയുടെ പിൻ ഭാഗത്ത് ക്ഷതമേറ്റത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൻ്റെ പൂർണമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇത് കിട്ടിക്കഴിഞ്ഞശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ. റിമാന്‍ഡിലുള്ള പ്രതിയെ കൂടുതല്‍ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് പൊലീസ് കോടതിയെ സമീപിക്കുമെന്നറിയുന്നു. ഇതിനിടെ സാവിത്രിയമ്മയെ കുഴിച്ചു മൂടാനടക്കം സഹായം ചെയ്ത കൂട്ടുപ്രതി കുട്ടനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സുനിൽ കുമാർ സ്ഥിരമായി അമ്മയെ മർദ്ദിക്കുമായിരുന്നെന്ന് നാട്ടുകാരും പറഞ്ഞിരുന്നു. സ്വത്തും പണവും ആവശ്യപ്പെട്ടാണു സുനിൽ കുമാർ അമ്മയെ തല്ലിയിരുന്നത്. ഇങ്ങനെ നടത്തിയ മർദ്ദനത്തിലാണ് ഒടുവിൽ സാവിത്രിയമ്മ മരിച്ചത്. എല്ലാ ദിവസവും മദ്യപിച്ച് വീട്ടിലെത്തി ഇയാൾ പ്രശ്നമുണ്ടാക്കുമായിരുന്നു. മറ്റ് രണ്ട് മക്കളുണ്ടായിരുന്നെങ്കിലും ഒറ്റയ്ക്ക് താമസിക്കുന്ന മകനൊപ്പമാണ് സാവിത്രിയമ്മ കഴിഞ്ഞിരുന്നത്. ഇയാൾ ഒറ്റയ്ക്കായിരുന്നതിനാൽ സാവിത്രിയമ്മ മറ്റ് രണ്ട് മക്കളുടെ കൂടെ താമസിക്കാൻ തയ്യാറായിരുന്നില്ല. ഇയാളെ പേടിയായതിനാൽ മക്കളാരും വീട്ടിലെത്തി അമ്മയെ കാണാൻ വരാറില്ല. പുറത്ത് നിന്നാണ് കാണാൻ വരാറുള്ളത്.

ഏതാനും ആഴ്ചകളായി അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം വെളിപ്പെട്ടത്. മകൾ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ചോദ്യം ചെയ്യാൻ സുനിലിനെ വിളിച്ചുവരുത്തിയിരുന്നു. തനിക്കും അമ്മയെ കാണാനില്ലെന്ന് പരാതി നൽകാനുണ്ടെന്നും എവിടെപ്പോയെന്ന് അറിയില്ലെന്നുമാണ് സുനിൽ പറഞ്ഞത്. എന്നാൽ പിന്നീട് സ്ഥലത്ത് വിശദമായ പരിശോധന നടത്തിയപ്പോഴാണ് കുഴി മൂടിയത് പോലെ ഒരിടം വീട്ടു വളപ്പിൽ കണ്ടത്. ഇവിടെ കുഴിച്ചു നോക്കിയപ്പോൾ രൂക്ഷമായ ദുർഗന്ധം വന്നു. തുടർന്നാണ് അമ്മയെ തല്ലിക്കൊന്ന് കുഴിച്ചിട്ടെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചത്.

സംഭവം നടന്നത് ഒരു മാസം മുമ്പാണ്. കഴിഞ്ഞ ഒരു മാസമായി വിവരം പുറത്തുവിടാതെ രഹസ്യമായി സൂക്ഷിച്ചു. സഹോദരിക്ക് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി അമ്മയെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കേരളത്തിലാണ്: പ്രേമിച്ചതിന് കയ്യും കാലും തല്ലിയൊടിച്ച് മൂത്രം കുടിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here