Saturday, January 29

വരിക്കാശേരി മനയില്ലായിരുന്നെങ്കിൽ മലയാളത്തിൽ പല സിനിമകളുമിറങ്ങില്ലായിരുന്നു ; ഡോ ബിജു

മലയാള സിനിമയെ പിന്നാക്കം കൊണ്ടു പോകുന്നത് ഇവിടെ നിലനിൽക്കുന്ന താരാധിപത്യമാണെന്നും കുറച്ചു കൂടി കടന്നു ചിന്തിച്ചാൽ സവർണ്ണ മേൽക്കോയ്മയാണെന്നും ഡോ ബിജു അഭിപ്രായപ്പെട്ടു. പത്തനംതിട്ട ഇലന്തൂർ ഗവ. കോളെജിൽ നടക്കുന്ന ഭാഷയും സംസ്കാരവുമായി ബന്ധപ്പെട്ട സെമിനാറിൽ സിനിമ ഭാഷയെ സംബന്ധിച്ച വിഷയാവതരണത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയിൽ ഭാഷ അനിവാര്യമാണോ എന്നത് ചിന്തിക്കേണ്ടതാണെന്നും ദൃശ്യഭാഷയാണ് സിനിമയിൽ പലപ്പോഴും പ്രേക്ഷകനോട് നന്നായി സംവദിക്കുന്നതെന്ന് മാർക്ക് ഹെർമ്മൻ സംവിധാനം ചെയ്ത നാസി ഭീകരതയുടെ ചോര പുരണ്ട ദൃശ്യങ്ങൾ ഒരിക്കൽ പോലും കാണിക്കാതെ ഭീകരത പകർന്നു നൽകിയ ചിത്രമാണ് ദി ബോയ് ഇൻ ദി സ്ട്രിപ്പ് ഡ് പജമാസ് എന്ന ചിത്രമെന്നും ബിജു അഭിപ്രായപ്പെട്ടു. മലയാള ചിത്രങ്ങൾ പൊതുവേ സംഭാഷണപ്രദമായതിനാലാണ് ലോകനിലവാരത്തിലെത്താതിരിക്കുന്നതെന്നും ബിജു പറഞ്ഞു.

സമകാലിക മലയാള സിനിമയിൽ എക്കാലത്തും  സവർണ്ണമേധാവിത്വവും പുരുഷമേധാവിത്വവുമാണ്. പക്ഷേ  സ്ത്രീകൾക്ക് സ്വാതന്ത്യമില്ലെന്നവകാശപ്പെടുന്ന അറബ് സിനിമാരംഗത്ത്  നിരവധി സ്ത്രീകൾ സംവിധായകരായിട്ടുണ്ട്. ദേശീയ തലത്തിൽ മറ്റ് ഭാഷയിൽ അനേകം സ്ത്രീകൾ സംവിധാന രംഗത്തുള്ളപ്പോൾ ഇവിടെ അഞ്ചിൽ താഴെയാണത് .സ്ത്രീ സാന്നിധ്യം നായകനോടൊപ്പം പ്രത്യക്ഷപ്പെടാൻ മാത്രമാണെന്നും .വള്ളുവനാടൻ ഭാഷയും വരിക്കാശേരി മനയുമാണ് കുറേ നാളുകളായി മലയാള സിനിമയെ നയിക്കുന്നതെന്നും ഇത്തരത്തിലുള്ള ഒത്ത് ചേരലിലൂടെയൊക്കെയേ ഈയവസ്ഥ മറികടക്കാൻ കഴിയൂവെന്നും ഡോ ബിജു അഭിപ്രായപ്പെട്ടു.

ഫോട്ടോ : കടപ്പാട് – ദി ഹിന്ദു 

Spread the love
Read Also  ഞാൻ ഏതു ജാതിയിൽപ്പെട്ടയാളാണെന്ന് എന്നെ അവർ ഓർമ്മിപ്പിക്കുന്നു ; മുഖ്യമന്ത്രി

Leave a Reply