Tuesday, July 14

3000 ലിറ്റർ വരെ കുടിവെള്ളം സൗജന്യം ; അധിക ഉപയോഗത്തിന് നിരക്ക് വർധിപ്പിക്കാൻ ജല അതോറിറ്റി ശുപാർശ

സംസ്ഥാനത്തെ പാവപ്പെട്ട ഉപഭോക്താക്കൾക്ക് ആശ്വാസമെന്നോണം 3000 ലിറ്റർവരെ എല്ലാ ഉപഭോക്താക്കൾക്കും കുടിവെള്ളം സൗജന്യമാക്കി. അതിനു മുകളിൽ ഉപയോഗിക്കുന്നവർക്ക് വില വർധിപ്പിക്കാൻ ജലഅതോറിറ്റി ശുപാർശ ചെയ്തു . ഇനിമേൽ സ്ളാബ് തിരിച്ചാകും നിരക്ക് കണക്കാക്കുക

ആറ് വര്ഷം മുമ്പാണ് സംസ്ഥാനത്ത് കുടിവെള്ളനിരക്ക് വർധിപ്പിച്ചത്. ഇപ്പോൾ സംസ്ഥാനത്തിന്റെ ഏതാണ്ട് എല്ലാ മേഖലയിലും കുടിവെള്ളപൈപ്പ്‌ ലൈൻ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. വെള്ളത്തിനു അവസാനമായി നിരക്ക് വർധിപ്പിച്ചത് 2014-ലാണ് ഇപ്പോഴും വലിയ നഷ്ടം സഹിച്ചാണ് ജല അതോറിറ്റി മുന്നോട്ടു പോകുന്നത്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിന്റെ മൂന്നിലൊന്നുമാത്രമാണ് വരവായി ലഭിക്കുന്നത്. 1000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ 24 രൂപയോളം ചെലവാകും. എന്നാൽ, ഒമ്പതുരൂപയാണ് വരുമാനം.

1200 കോടിയോളം രൂപയുടെ കുടിശ്ശിക അതോറിറ്റിക്കുണ്ട്. വർഷം 300 കോടിയോളം രൂപ വൈദ്യുതചാർജ് ഇനത്തിൽ വരുന്നുണ്ട്.

ഇപ്പോഴത്തെ ഉപഭോക്താക്കളിൽ 3000 ലിറ്ററിനുമുകളിൽ വിവിധ സ്ലാബുകളെ അടിസ്ഥാനമാക്കി നിരക്ക് കൂട്ടണം. 5000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് നാലുരൂപയിൽ (1000 ലിറ്ററിന്)നിന്ന്‌ ആറുരൂപയായി വർധിക്കും. 10,000 വരെയുള്ള സ്ലാബിലുള്ളവർക്ക് നാലിൽനിന്ന് എട്ടുരൂപ. 15,000 വരെ ഉപയോഗിക്കുന്നവർക്ക് ആറിൽനിന്ന് 10 രൂപ. 20,000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് ഏഴിൽനിന്ന് 15 രൂപ.

ഗാർഹികേതേര ആവശ്യത്തിന് 15,000 മുതലുള്ള സ്ലാബിൽ 21 രൂപ 60 ആയി കൂട്ടണം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ സൗജന്യം 15,000 ലിറ്ററിൽനിന്ന്‌ 10,000 ആക്കണം. ഉയർന്ന ഉപഭോഗമുള്ള സ്ലാബുകളിൽ കൂടുതൽ വർധന നടപ്പാക്കണമെന്നെല്ലാമാണ് അതോറിറ്റിയുടെ ശുപാർശയിൽ നിർദ്ദേശിക്കുന്നത്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

 

Spread the love

1 Comment

Leave a Reply