പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട സ്മാരകമായ ഡൽഹിയിലെ ജന്ദർ മന്ദിർ ഇന്നലെ കാശ്മീർ ഓർമ്മകൾ നിറഞ്ഞ ഈദ് ആഘോഷത്തിന്റെ വേദിയായി. #standwithkashmir എന്ന ഹാഷ് ടാഗുമായി നൂറുകണക്കിനാളുകൾ ഇന്നലെ ജന്ദർ മന്ദിറിൽ ഈദ് ആഘോഷത്തിലേർപ്പെട്ടു.
കാശ്‌മീരിപാണ്ഡിറ്റുകൾ ഒരുക്കിയതായിരുന്നു ജന്ദർ മന്ദിറിലെ ഇന്നലെത്തെ വിരുന്ന്. കാശ്മീരിനുപുറത്തു താമസിക്കുന്ന കശ്മീർ നിവാസികളിൽ പലരും കാശ്മീരിൽ ഏർപ്പെടുത്തിയിട്ടുള്ള വാർത്തവിനിമയ ബന്ധങ്ങളിലെ നിരോധനം കാരണം പെരുനാൾ ആശംസകൾ പോലും കൈമാറാൻ സാധിക്കാതെ കഴിയുമ്പോൾ അവരോടുള്ള ഐക്യദാർഢ്യമായാണ് വിരുന്നൊരുക്കുന്നതെന്നും ഇതിന്റെ സംഘാടകർ പറഞ്ഞു.Kashmir Eid Delhi 2Arundhati Roy celebrates Eid with Kashmiri students

ഒരാഴ്ചമുമ്പ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക പദവി റദ്ദാക്കലിനെപ്പറ്റി ലോകമെന്പാടും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത് .അതുകൊണ്ടു തന്നെ ഈ വിരുന്നിനെ ഒരു രാഷ്ട്രീയ ഇടപെടലായി കാണരുതെന്നും അതുകാഷ്മീർ നിവാസികളോടുള്ള സഹാനുഭൂതിയായി മാത്രം കണ്ടാൽ മതിയെന്നും സംഘടകൾ വെളിപ്പെടുത്തുന്നു.
ഒരാളും ഒറ്റയ്ക്കല്ല എന്നുള്ള ഓർമ്മപ്പെടുത്തലാണിതെന്നു പലരു ട്വീറ്ററിൽ കൂടി അറിയിക്കുന്നു.

കാശ്മീരിൽ നിലനിൽക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവണതയ്‌ക്കെതിരെ ഇന്ത്യയിൽ നിന്നും തന്നെയുയരുന്ന നിശബ്ദ പ്രതിഷേധമായി ഇതിനെ കണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  കാശ്മീരിൽ ചാവേറാക്രമണം ; 39 സൈനികർ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here