Monday, January 24

‘ദൃക്‌സാക്ഷി’ കാർട്ടൂണിസ്റ്റിനെ ബലിയാടാക്കി ജന്മഭൂമി മാപ്പ് പറഞ്ഞു

വംശീയ വിദ്വേഷ കാർട്ടൂൺ വരച്ചതിന് ജന്മഭൂമിയിലെ കാർട്ടൂണിസ്റ്റ് ഗിരീഷ് മൂഴിപ്പാദത്തിനെ ജന്മഭൂമി ഒഴിവാക്കി. എഡിറ്റോറിയൽ ബോർഡിന് കാർട്ടൂണിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന തരത്തിലുള്ള വിശദീകരണം നടത്തിയാണ് കാർട്ടൂണിസ്റ്റിനെ ജന്മഭൂമി ഒഴിവാക്കിയത്. ഇത് സംബന്ധിച്ച് ജന്മഭൂമി നൽകിയ വിശദീകരണം ഇങ്ങനെ” ദൃക്സാക്ഷി: ഗിരീഷ് മൂഴിപ്പാടം ഇനി വരയ്ക്കില്ല

ജന്മഭൂമിയിൽ ദൃക്സാക്ഷി എന്ന പോക്കറ്റ് കാർട്ടൂൺ വരച്ചിരുന്ന ശ്രീ ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയിൽ വരയ്ക്കില്ല. കഴിഞ്ഞ ദിവസം അദ്ദേഹം വരച്ച കാർട്ടൂണും അതിലെ എഴുത്തും അപകീർത്തികരമായെന്ന വിമർശനങ്ങളെത്തുടർന്ന് ഇത് സംബന്ധിച്ച് അദ്ദേഹം നൽകിയ വിശദീകരണം, അത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ്. എന്നാൽ, ഏതെങ്കിലും തരത്തിൽ ആരെയെങ്കിലും ആ കാർട്ടൂണും എഴുത്തും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തെങ്കിൽ ജന്മഭൂമിക്ക് ആ കാർട്ടൂണിനൊപ്പം നിൽക്കാനാവില്ല. ഈ സാഹചര്യത്തിൽ ശ്രീ ഗിരീഷിനോട് തുടർന്ന് ആ പംക്തിയിൽ വരയ്ക്കേണ്ടെന്ന് നിർദ്ദേശിയ്ക്കുകയായിരുന്നു. ഇങ്ങനെയൊരു വിവാദത്തിനിടയായതിൽ ഖേദം രേഖപ്പെടുത്തുന്നു.”

ജന്മഭൂമിയിലെ വംശീയ അധിക്ഷേപ കാർട്ടൂണിനെതിരെ വിവിധ തലങ്ങളിൽ നിന്നുള്ളവർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

വനിതാ മതില്‍ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് എന്ന വാര്‍ത്ത ആസ്പദമാക്കിയായിരുന്നു വംശീയ അധിക്ഷേപ കാര്‍ട്ടൂണ്‍ പ്രസദ്ധീകരിച്ചത്. ‘തെങ്ങു കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം’ എന്ന കുറിപ്പോടെയാണ് ദൃക്‌സാക്ഷി കാര്‍ട്ടൂണ്‍ വന്നത്. നേരത്തെ ജന്മഭൂമിക്കെതിരെ കോൺഗ്രസ് പ്രവർത്തകൻ വി.ആർ. അനൂപ് പോലീസിൽ പരാതി നൽകിയിരുന്നു. ജാതി അധിക്ഷേപ കാർട്ടൂണിനെതിരെ കേസ് എടുക്കാൻ പോലീസ് ആദ്യം തയ്യാറായിരുന്നില്ലെന്നും അനൂപ് വ്യക്തമാക്കി.

Spread the love
Read Also  വിചാരണ തുടങ്ങി, വീണ്ടും മുഹമ്മദ് നബിയുടെ കാർട്ടൂണുമായി ഷാർലി ഹെബ്ദോ വാരിക

Leave a Reply