Sunday, January 16

അസാം പി എസ് എസി കോഴ: ഡിഎസ്പി കവിത ദാസ് അറസ്റ്റില്‍

അസാം പി എസ് സി കോഴ വിവാദത്തില്‍ സംസ്ഥാന പോലീസ് ഡപ്യൂട്ടി സൂപ്രണ്ട് കവിത ദാസിനെ അസാം പോലീസ് അറസ്റ്റ് ചെയ്തു. തൊഴില്‍ ലഭിക്കുന്നതിന് കോഴ ആവശ്യപ്പെട്ടുവെന്നാണ് കേസ്. ദുലൈജാനില്‍ നിന്നാണ് കവിത ദാസ് അറസ്റ്റ് ചെയ്യപ്പെട്ടത്. കോഴക്കേസില്‍ ആരോപണ വിധേയയാണ് കവിതയെന്ന് ദിബ്രുഗഡ് പോലീസ് സൂപ്രണ്ട് സുര്‍ജീത് സിംഗ് പനേസര്‍ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് ജൂലൈ 19ന് സംസ്ഥാനത്ത് നിന്നുള്ളേ ബിജെപി എംപി ആര്‍ആര്‍ ശര്‍മ്മയുടെ മകള്‍ പല്ലവി ശര്‍മ്മയെയും മറ്റ് 18 സര്‍ക്കാര്‍ ജീവനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു. അസാം പി എസ് സി അദ്ധ്യക്ഷന്‍ രാകേഷ് കുമാര്‍ പോളിനും മറ്റ് ചിലര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. വ്യാജ ഉത്തരക്കടലാസ് ഉണ്ടാക്കുന്നതിന് അസാം പി എസ് സി ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയ 2015 ബാച്ചിലെ 25 ഉദ്യോഗസ്ഥരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Spread the love
Read Also  ഒരു തവണ കൂടി ബിജെ പി അധികാരത്തിൽ വന്നാൽ സംഭവിക്കാവുന്നത്. രഘു നന്ദനൻ എഴുതുന്നു

Leave a Reply