Monday, January 24

അത്യാധുനിക ബയോമെട്രിക് സംവിധാനവുമായി ദുബായ് അന്താരാഷ്ട്രവിമാനത്താവളം

ദുബായ് അന്താരാഷ്ട്രവിമാനത്താവളം വഴി വരുന്ന യാത്രക്കാര്‍ക്ക് ഇനി പാസ്‌പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 15 സെക്കന്‍ഡ് പോലും വേണ്ട. അത്യാധുനിക ബയോമെട്രിക് സംവിധാനവുമായി ബുധനാഴ്ച മുതല്‍ ദുബായ് വിമാനത്താവളത്തില്‍ സ്മാര്‍ട്ട് ടണലുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

ആദ്യഘട്ടമെന്ന നിലയില്‍ ടെര്‍മിനല്‍ മൂന്നില്‍ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കാണ് സ്മാര്‍ട്ട് ടണല്‍ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുക. പാസ്‌പോര്‍ട്ട്, ഐഡി, ബോര്‍ഡിങ് പാസ് തുടങ്ങിയ യാത്രാരേഖകള്‍ ഒന്നുമില്ലാതെതന്നെ യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയാക്കാം. നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ സംരംഭമാണിത്.

യാത്രക്കാര്‍ സ്മാര്‍ട്ട് ടണലിലൂടെ നടന്നാല്‍ മാത്രം മതി. ഇതിലെ ബയോമെട്രിക് സംവിധാനം യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തും. മുഖം തിരിച്ചറിയുന്ന സാങ്കേതികതകൂടി ഉള്‍പ്പെട്ട സ്മാര്‍ട്ട് ടണലുകള്‍വഴി മനുഷ്യസഹായമില്ലാതെ തന്നെ 10 സെക്കന്‍ഡിനകം യാത്രക്കാര്‍ക്ക് പുറത്തെത്താമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ.) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാറി പറഞ്ഞു. ഇമാറാട്ടക്കിന്റെ സഹകരണത്തോടെ യു .എ.ഇ.യില്‍ തന്നെയാണ് സ്മാര്‍ട്ട് ടണലുകള്‍ നിര്‍മിച്ചത്.

Spread the love
Read Also  ആധാർ നിർബന്ധമല്ലെന്ന് ഉത്തരവുണ്ടെങ്കിലും കേരളത്തിൽ നിർബന്ധമെന്ന് എൽഡിഎഫ് സർക്കാർ

Leave a Reply