Wednesday, January 19

ദുബായ് സ്മാര്‍ട്ട് റെന്റല്‍ കാറുകളുടെ കൂട്ടത്തിലേയ്ക്ക്  കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നു

ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ സ്മാര്‍ട്ട് കാറുകള്‍ വാടകക്ക് നല്‍കുന്ന സേവനത്തിലേക്ക് 200 വാഹനങ്ങള്‍ കൂടി എത്തുന്നു. സംരംഭത്തിന് ആവശ്യക്കാരേറുന്നതിനാലാണ് 200 കാറുകളുടെ ശ്രേണിയിലേക്ക് 200 പുത്തന്‍ കാറുകള്‍ കൂടി എത്തുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റം വിഭാഗം ഡയറക്ടര്‍ അദേല്‍ ശകേറി പറഞ്ഞു. ജീവനക്കാരുടെ സഹായമില്ലാതെ തന്നെ കാറുകള്‍ വാടകയ്ക്ക് എടുക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്.

ഇ-കാര്‍ , യു ഡ്രൈവ് എന്നീ ആപ്പുകള്‍ വഴി ആവശ്യക്കാര്‍ക്ക് കാര്‍ ബുക്ക് ചെയ്യാം. പിന്നീട് ദുബായിലെ 45 സ്ഥലങ്ങളില്‍ നിന്ന് പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ എടുക്കുകയും ചെയ്യാം. റാഷിദിയ, യൂണിയന്‍ , ബുര്‍ജുമാന്‍, ബിസിനസ് ബേ തുടങ്ങിയ പ്രധാന മെട്രോ സ്റ്റേഷനുകളിലും സ്മാര്‍ട്ട് കാറുകള്‍ ലഭിക്കും. എപ്പ്കോയുടെയും അഡ്നോക്കിന്റെയും സര്‍വീസ് സ്റ്റേഷനുകളില്‍ സൗജന്യമായി പെട്രോള്‍ നിറക്കാം. ആര്‍.ടി.എ യുടെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ പാര്‍ക്കിങ്ങിന് പണമീടാക്കില്ല തുടങ്ങിയ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സ്മാര്‍ട്ട് ആപ്പ് വഴി എമിറേറ്റ്സ് ഐഡി അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ആവശ്യക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഉപകരണത്തില്‍ ഉപഭോക്താവിന് ലഭിക്കുന്ന പിന്‍ നമ്പര്‍ നല്‍കിയാണ് വണ്ടി പ്രവര്‍ത്തിപ്പിക്കുക.

Spread the love
Read Also  എയർ ഇന്ത്യ എക്സ്‌പ്രസ് ഓണക്കാലത്ത് അബുദാബിയിൽ നിന്ന് അധികസർവീസ് നടത്തും.

Leave a Reply