ഹോളിവുഡിലെ ഗോൾഡൻ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമായി മലയാള ചിത്രമായ ‘ഈലം’ തിരഞ്ഞെടുക്കപ്പെട്ടു. വിനോദ് കൃഷ്ണയാണ് ഈലത്തിൻ്റെ സംവിധായകൻ. കഥാകൃത്തായ വിനോദ് കൃഷ്ണയുടെ ഈലം എന്ന പേരിലുള്ള ചെറുകഥ തന്നെയാണ് സിനിമയ്ക്ക് ആധാരമായത്.

ആദ്യന്തം ഒരു ബാറിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. സംവിധായകൻ്റെ വ്യത്യസ്തമായ ട്രീറ്റ്മെൻറും സിനിമയുടെപശ്ചാത്തലവും അതിനുള്ളിലടങ്ങിയ രാഷട്രീയവും ഹോളിവുഡ് സിനിമാ ആസ്വാദകരെ അമ്പരപ്പിച്ചതായാണ് അറിവ്.

ഗ്രീൻ കളർ സൈക്കോളജി ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ബിജിബാലിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ആണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഓരോ കഥാപാത്രത്തിനും ഓരോ പ്രേത്യേക സംഗീതോപകരണമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.അജീഷ് ദാസന്റെ വരികൾക്ക് ഈണം പകർന്നത് രമേശ്‌ നാരായൺ ആണ്.പാടിയത് ഷഹബാസ് അമൻ.ജയമേനോൻ , ഷിജി മാത്യു ചെറുകര വിനയൻ എന്നിവരാണ് ഈഗോ പ്ലാനറ്റിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

തമ്പി ആന്റണി ,കവിത നായർ , ജോസ് മഠത്തിൽ , റോഷൻ എൻ .ജി ,വിനയൻ ജി എസ് ,രാധാകൃഷ്ണൻ തലചാങ്ങാട്, സി.ടി.തങ്കച്ചൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തരുൺ ഭാസ്കരൻ ആണ് ക്യാമറ. എഡിറ്റിംഗ് ഷൈജൽ. കോസ്റ്റുമെർ സുനിൽ ജോർജ്. വിനോദ് കൃഷ്ണയുടെ ആദ്യ സിനിമാ സംരംഭമാണ് ഈലം.

ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ ചെയ്ത അന്താരാഷ്ട്ര നിലവാരമുള്ള ചിത്രം എന്ന അംഗീകാരത്തിനും ഈലം അർഹമാണ്

നേരത്തെ പോർട്ടോറിക്കോ യിൽ വച്ചു നടന്ന ബായമറോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈലം ഏറ്റവുംമികച്ച പരീക്ഷണചിത്രമായി. റോം ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, ഇറ്റലി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും ഈലം പ്രദർശിപ്പിച്ചിരുന്നു. പ്രിസ്‌മ അവാർഡും ലഭിച്ചിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  സൗദി അരാംകോയുടെ എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ തീവ്രവാദ ഡ്രോൺ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here