Thursday, January 20

ഇൻഡോനേഷ്യയിൽ ഭൂകമ്പത്തെ തടുർന്ന് തീരത്തെ വിഴുങ്ങിയ സുനാമി; വീഡിയോ

ഇൻഡോനേഷ്യയിൽ ശക്തമായ ഭൂകമ്പത്തെ തുടർന്ന് ഭീമാകാരമായ തിരമാലകൾ തീരത്തെ വിഴുങ്ങി. ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് മദ്ധ്യ, പടിഞ്ഞാറന്‍ മേഖലകളിലെ ജനങ്ങളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പുറത്ത് വന്നിരിക്കുന്ന വീഡിയോ പ്രകാരം ധാരാളം ആളുകൾ തീരപ്രദേശങ്ങളിൽ ഉണ്ടായിരുന്നുവെന്ന് വേണം  മനസ്സിലാക്കാൻ.

എത്രമാത്രം ആളപായം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. ശക്തമായ ഭൂകമ്പത്തിൽ പ്രദേശത്തെ ധാരാളം വീടുകൾ തകർന്നതായി ഇന്റർനാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം ഇരുപതടിയോളം ഉയരത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങിയതായി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നു.

വീഡിയൊ ഇവിടെ കാണാം 

Spread the love
Read Also  നാം പതിനേഴുകാരാണ്, സംഗീതബാന്‍ഡിനെ കടലെടുത്തു

Leave a Reply