Monday, January 17

ഈസ്റ്റേൺ, മേളം, സ്വാദ്, ഡബിൾ ഹോഴ്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ കറി മസാലയിൽ മാരക വിഷം

സംസ്ഥാനത്തെ പ്രമുഖ ബ്രാൻഡുകളുടെ കറിമസാലകളിൽ മാരകവിഷമുള്ള കീടനാശിനികൾ കലർത്തുന്നതായി സ്ഥിതീകരണം. എറണാകുളത്തെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെടുത്ത 25 ശതമാനം സാമ്പിളുകളിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത്. കമ്പനികൾക്കെതിരെ ഗുരുതര കുറ്റകൃത്യം കണ്ടെത്തിയ റിപ്പോർട്ട് ഫുഡ് സേഫ്റ്റി കൺട്രോളർ പൂഴ്ത്തി വെക്കുകയായിരുന്നു.

ഗുരുതരമായ പ്രത്യാഘാതങ്ങൾ ആരോഗ്യത്തിന് സൃഷ്ട്ടിക്കുന്ന എത്തിയോണ്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. അൽഷിമേഴ്‌സ്, ക്യാൻസർ, ടൂമർ തുടങ്ങി ഒട്ടനവധി മാരക അസുഖങ്ങൾ ഇതുമൂലം ഉണ്ടാകുമെന്നും മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നാണു പഠനങ്ങൾ പറയുന്നത്.

ഈസ്റ്റേൺ, മേളം സ്വാദ്, സെയ്‌ക്കോ, ഡബിൾ ഹോഴ്സ്, എയ്ഞ്ചൽ, പാണ്ട തുടങ്ങിയ കമ്പനികളുടെ ഉൽപ്പനങ്ങളിലാണ് ഗുരുതരമായ അളവിൽ വിഷം കണ്ടെത്തിയത്.

കണ്ണൂര്‍ സ്വദേശി ലിയോനാര്‍ഡ് ജോണ്‍ നല്‍കിയ വിവരാവകാശ പ്രകാരമുള്ള മറുപടിയിലാണ് കറി പൗഡറുകളിൽ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിതീകരണം നടത്തിയത്.

2017-2018 കാലയളവില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ 94 കമ്പനികളുടെ കറിപൗഡര്‍ സാമ്പിളുകളില്‍ 22 എണ്ണത്തിലും എത്തിയോണ്‍ കലര്‍ന്നതായി അനലിറ്റിക്കല്‍ ലാബോറട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. എത്തിയോണ്‍ കൂടാതെ ട്രയാസോഫോസ്, എത്തിയോണ്‍ ക്ലോറോപൈറിഫോസ്, ബിഫെന്‍ത്രിന്‍ തുടങ്ങിയവയുടെ അംശവും കൂടിയ തോതില്‍ കാണപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം മാരക വിഷങ്ങൾ അടങ്ങിയതിനാൽ ഇവ ഭക്ഷ്യയോഗ്യമല്ലെന്നും അനലിറ്റിക്കല്‍ ലബോറട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

2006-ലെ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം 10 ലക്ഷം രൂപയും ജീവ പര്യന്തം തടവും ലഭിക്കാവുന്ന കൂട്ടാമായിരുന്നിട്ട് കൂടിയും അധികൃതർക്കെതിരെ ഏതെങ്കിലും നടപടി സർക്കാർ സംവിധാനങ്ങൾ എടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

Spread the love

Leave a Reply