Wednesday, June 23

രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് ; ജി ഡി പി നെഗറ്റിവ് 7 .5 ശതമാനം

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കനുസരിച്ചു രാജ്യത്തിന്റെ ജി.ഡി.പി 2020-21 വർഷത്തിലെ ജൂലൈ-സെപ്തംബർ പാദത്തിൽ നെഗറ്റീവ് 7.5 ശതമാനമാണ്. തുടർച്ചയായി ജി ഡി പി ഇടിവ് രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.

നേരത്തെതന്നെ ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണ്ണർ ഉൾപ്പെട്ട വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടും രാജ്യത്തിന്റെ മാന്ദ്യം സംബന്ധിച്ച അപായസൂചന പുറത്തുവിട്ടിരുന്നു. തുടർച്ചയായ രണ്ട് പാദത്തിലും സാമ്പത്തിക രംഗത്ത് മാന്ദ്യം അനുഭവപ്പെട്ടുവെന്ന് ഇതോടെ വ്യക്തമായി. ഇതോടെ വൻ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്

ഇതിനെ എങ്ങനെ അതിജീവിക്കണമെന്നു കേന്ദ്രസർക്കാരിന്റെ മുന്നിൽ പദ്ധതികളൊന്നും തന്നെയില്ല എന്നാണു സാമ്പത്തികവിദഗ്ധർ അഭിപ്രായപ്പെടുന്നത്. 1996 മുതലാണ് പാദവർഷങ്ങളിലെ വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നത് തുടങ്ങിയത്.

Spread the love
Read Also  ഇത് ബംഗാൾ ആണ്, മോദിക്കത് ഓർമ്മ വേണമെന്ന് മമത