Sunday, September 20

ഗുജറാത്തും ഡൽഹിയും ഭരണകൂടം നിശബ്ദമായതിന് സമാനമായ തെളിവുകൾ

രാജ്യസഭാ എംപിയും ശിരോമണി അകാലിദൾ നേതാവുമായ നരേഷ് ഗുജ്‌റാൽ ദില്ലി പോലീസ് കമ്മീഷണർ അമുല്യ പട്‌നായിക്കിന് ഒരു കത്ത് കഴിഞ്ഞദിവസം കൊടുത്തിരുന്നു.  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദില്ലി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ എന്നിവർക്കും അതിന്റെ പകർപ്പ് ലഭ്യമാക്കി.

കഴിഞ്ഞ രാത്രി 11.30 ഓടെ, അദ്ദേഹവും മറ്റ് 15 മുസ്‌ലിംകളും മൗജ്പൂരിലെ ഗോണ്ട ചൗക്കിനടുത്തുള്ള ഒരു വീട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്നും പുറത്തുനിന്നുള്ള അക്രമികളായ ജനക്കൂട്ടം അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയാണെന്നും ഒരു പരിചയക്കാരനിൽനിന്ന് എനിക്ക് ഒരു ഫോൺ സന്ദേശം ലഭിച്ചു.

ഞാൻ ഉടൻ 100 ൽ വിളിച്ചു പരാതി രേഖപ്പെടുത്തുകയും എന്നെ വിളിച്ചയാളിന്റെ ഫോൺ നമ്പർ പോലീസ് ഉദ്യോഗസ്ഥന് നൽകുകയുമുണ്ടായി. സാഹചര്യത്തിന്റെ അടിയന്തിരാവസ്ഥ ഞാൻ അവരോടു വിശദീകരിച്ചു, ഞാൻ പാർലമെന്റ് അംഗമാണെന്ന് ആ ഓപ്പറേറ്ററോട് പറഞ്ഞു. രാത്രി 11.43 ന് റഫറൻസ് നമ്പർ 946603 നൊപ്പം എന്റെ പരാതി ലഭിച്ചതായി ദില്ലി പോലീസിൽ നിന്ന് എനിക്ക് സ്ഥിരീകരണം നല്കുകയുമുണ്ടായി.

എന്നിരുന്നാലും, എന്റെയറിവിൽ  പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ല, ഭാഗ്യവശാൽ രക്ഷപ്പെടാൻ അവർക്ക് കഴിഞ്ഞത് ചില ഹിന്ദു അയൽക്കാർ രക്ഷാപ്രവർത്തനത്തിനെത്തിയതുകൊണ്ടാണ്. ഒരു പാർലമെന്റ് അംഗം വ്യക്തിപരമായി പരാതി നൽകുമ്പോൾ ഇങ്ങനെയാണെങ്കിൽ, പോലീസ് നിസ്സംഗതയോടെ നിൽക്കുകയാണെങ്കിൽ ദില്ലിയിലെ ചില ഭാഗങ്ങൾ കത്തിക്കൊണ്ടിരിക്കുന്നതിൽ അതിശയിക്കാനില്ല.

ഗുരുതരമായ പരാതികൾക്ക് അർഹമായ അടിയന്തിര ശ്രദ്ധ ലഭിക്കുന്നതിനും ദില്ലിയിലെ സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമാക്കുന്നതിനും ഈ വിഷയം പരിശോധിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇതായിരുന്നു നരേഷ് ഗുജ്റാൾ നൽകിയ പരാതിയിൽ സൂചിപ്പിച്ചത്.

നരേഷ് ഗുജ്‌റാൽ പിന്നീട് വാർത്തലേഖകരോട് ഇത് പങ്കുവച്ചത് ഉത്കണ്ഠയോടെയാണ്

“പോലീസ് നിസ്സംഗത 1984 (സിഖ് വിരുദ്ധ കലാപം) എന്നെ ഓർമ്മപ്പെടുത്തുന്നു. ന്യൂനപക്ഷ സിഖുകാരെ ലക്ഷ്യം വച്ചുകൊണ്ട് അന്ന് നടന്ന കലാപം , ഇത്തവണ മറ്റൊരു ന്യൂനപക്ഷ സമുദായമായ മുസ്‌ലിംകളെയും ലക്ഷ്യമിടുന്നു. അതാണ് നടക്കുന്നത് ”

മുൻ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാലിന്റെ പുത്രൻ കൂടിയാണ് നരേഷ് എന്നാൽ കൃത്യസമയത്ത് പോലീസ് പ്രവർത്തിക്കുന്നത് ഉറപ്പാക്കുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കാൻ ഗുജ്‌റാൽ വിസമ്മതിക്കുകയും , ഈ ഘട്ടത്തിൽ ഒരു രാഷ്ട്രീയ കുറ്റപ്പെടുത്തൽ ഗെയിമിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്ന് അഭിപ്രായപ്പെടുകയുമായിരുന്നു.
ഇതിനു സമാനമായ ഒരു സംഭവം കൂടി ഇവിടെ കുറിക്കാം

ഫെബ്രുവരി 28, 2002

പതിനെട്ട് വർഷങ്ങൾക്ക് മുമ്പ്, 2002 ഫെബ്രുവരി 28 ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിക്ക് ചുറ്റും ഒരു വലിയ ജനക്കൂട്ടം ഉച്ചകഴിഞ്ഞ് തടിച്ചുകൂടിയിരുന്നു. മുൻ കോൺഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ വീട്ടിൽ അഭയം തേടിയ നിരവധി മുസ്‌ലിംകൾ ആയിരുന്നു അവർ അന്ന് 72 വയസ്സായിരുന്ന ജെഫ്രി അവർക്കു അഭയം നൽകി.പക്ഷെ അക്രമികളായ ജനക്കൂട്ടം ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് മതിലിലൂടെ സ്ഫോടനം നടത്തി സമുച്ചയത്തിലേക്ക് പ്രവേശിച്ചു. ഇതേസമയം ജാഫ്രിയുടെ ഭാര്യ സാകിയ സഹായത്തിനായി നൂറിലേക്ക് ഫോൺകാളുകൾ നടത്തുന്നു.

Read Also  മഹാത്മാഗാന്ധി എങ്ങനെ ആത്മഹത്യ ചെയ്തു ? രാഷ്ട്രപിതാവിനെ അപമാനിക്കുന്ന ചോദ്യപ്പേപ്പറുമായി ഗുജറാത്ത് സ്കൂൾ

അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയും ജാഫ്രി വിളിച്ചതായി ഒരു സാക്ഷി പറഞ്ഞു. നമുക്കറിയാം പിന്നീട് ഗുൽബർഗ് സൊസൈറ്റിക്കെതിരായ ആക്രമണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മോദി ആവർത്തിച്ചുകൊണ്ടേയിരുന്നത്.

സഹായത്തിനായി ജാഫ്രിയുടെ നിലവിളി ആരുടെയും കാതുകളിൽ എത്തിയില്ല അതല്ലെങ്കിൽ ആരും ശ്രദ്ധിച്ചില്ല . 2002 ലെ ഗുജറാത്ത് വംശഹത്യയുടെ ഏറ്റവും ഭീകരമായ ആ കൂട്ടക്കൊലയിൽ മുൻ എംപി ഉൾപ്പടെ 68 പേരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

എന്നാൽ വെടിവെയ്ക്കാനുള്ള ജാഫ്രിയുടെ തീരുമാനമാണ് സംഭവങ്ങളെ കൂടുതൽ വഷളാക്കിയെന്നും പിന്നീട് അക്രമകാരികളിൽ ചിലർ കോടതിയിൽ പറഞ്ഞു. ആത്മരക്ഷയ്ക്കായി അദ്ദേഹം അങ്ങനെ ചെയ്തുവെന്ന് അന്ന് അതിജീവിച്ചവർ മൊഴികൊടുത്തതും കോടതി കളുടെ ബധിര കർണ്ണങ്ങൾ കേട്ടില്ല.

ഒടുവിൽ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം മോദിയെ ചോദ്യം ചെയ്യുകയും ജാഫ്രിയെ കൊലപ്പെടുത്തിയതിൽ അദ്ദേഹത്തിന്റെ പങ്കു തെളിയിക്കാനാകില്ലെന്നും പറഞ്ഞുകൊണ്ട് ഒഴിവാക്കുകയുമായിരുന്നു.

(കഴിഞ്ഞ വർഷം, മോദിയോട് എസ്‌ഐടിയുടെ ക്ലീൻ ചിറ്റിനെ ചോദ്യം ചെയ്ത് സാകിയയുടെ അപേക്ഷ കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ മാസം ആദ്യം കോടതി വാദം കേൾക്കുന്നത് 2020 ഏപ്രിൽ 14 ലേക്ക് മാറ്റി)
ഇപ്പോഴും ഇത്തരത്തിലുള്ള ഭരണകൂട ആസൂസ്തൃതമായ നരഹത്യയുടെ ചരിത്രങ്ങൾ സമാനമാണ് ഇവിടെ ഭരണാധിപന്മാരും.

കടപാട് the telegraph

Spread the love

Leave a Reply