Thursday, January 20

ഭാര്യമാരെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ എട്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ഭാര്യമാരെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ എട്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കിയതായി വനിത, ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു. പ്രവാസികള്‍ തങ്ങളുടെ വിവാഹങ്ങള്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇതില്‍ പരാജയപ്പെടുന്നപക്ഷം പാസ്‌പോര്‍ട്ടുകളും വിസകളും റദ്ദാക്കുമെന്നും നേരത്തെ തന്നെ മന്ത്രാലയം അറിയിച്ചിരുന്നതാണ്. ഭാര്യമാരെ ഉപേക്ഷിച്ചു വിദേശത്തേക്ക് കടക്കുന്നു എന്ന പരാതികള്‍ പരിശോധിക്കുന്നതിനായി വനിത, ശിശുക്ഷേമം, വിദേശകാര്യം, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു.

കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ കമ്മിറ്റിക്ക് എഴുപത് പരാതികള്‍ ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ട് പേരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കിയതെന്നും വനിത, ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു. ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രവാസികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം വിവാഹങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മന്ത്രാലയത്തിന് എത്രയും വേഗം കൈമാറാന്‍ തങ്ങളുടെ വിവാഹ രജിസ്റ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളോടും വകുപ്പ് മന്ത്രി മനേക ഗാന്ധി അഭ്യര്‍ത്ഥിച്ചു.

Spread the love
Read Also  പഴകിയ വസ്തുക്കൾ വിൽക്കാൻ വെച്ചു; പ്രവാസിയെ നാടുകടത്തും

Leave a Reply